CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 10 Seconds Ago
Breaking Now

ചാരിറ്റി ഫുഡ് ഫെസ്റ്റ് മാഞ്ചസ്റ്ററിൽ 2014 മെയ്‌ 31 ന്...

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ  സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന മെയ്‌ 31 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 9 മണിവരെ  ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരർത്ഥം വിവിധ തരാം കലാപരിപാടികളോട് കൂടി മാഞ്ചസ്റ്ററിലെ വിഥിൻ ഷോ ഫോറം സെന്ററിൽ വച്ച് ഒരു അത്താഴ വിരുന്നു നടത്തുവാൻ തീരുമാനിച്ചിരിക്കുകയും , ആയതിന്റെ ആദ്യ ടിക്കറ്റ് വില്പന ഉത്ഘാടനം മാഞ്ചസ്റ്ററിലെ  വിവിധ മലയാളി സംഘടനകളുടെ അമരക്കാർ ബഹുമാനത്തോടെ പള്ളി വികാരി ഫാ സിബി വാലായിലിന്റെയും , ഫാ പീറ്റർ കുര്യാക്കോസിന്റെയും കൈകളിൽ നിന്നും ആദ്യ ടിക്കറ്റ്  ഏറ്റു വാങ്ങി കൊണ്ട് നിർവ്വഹിക്കുകയുണ്ടായി. അതിനെ തുടർന്ന്  പോൾസണ്‍ തോട്ടപ്പള്ളി , മനോജ്‌ സെബാസ്റ്റ്യൻ , വിനോദ് കുമാർ പണിക്കർ, സജി മുതലായവർ ഈ ദേവാലയത്തിന്റെ ജീവ കാരുണ്യ പ്രവർത്തനത്തെ ശ്ലാഘിച്ച്  സംസാരിക്കുകയും , ഈ ഫുഡ് ഫെസ്റ്റ് വിജയകരമാക്കി തീർക്കുവാൻ വേണ്ട സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ പത്തു വർഷക്കാലമായി മാഞ്ചസ്റ്ററിൽ വളരെ നല്ല നിലയില നടന്നു വരുന്ന ഈ ദേവാലയം നാളിതു വരെ എല്ലാ വർഷവും വളരെ നല്ല രീതിയിൽ നമ്മുടെ നാട്ടിൽ ജാതിമതഭേതമെന്യേ ജീവ കാരുണ്യ പ്രവർത്തനം നടത്തി വരുന്നു.

പത്താം വാർഷികാഘോഷത്തിന്റെ  ഭാഗമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുവാൻ തീരുമാനിക്കുകയും , ആയതിനുവേണ്ടി പള്ളി അംഗങ്ങളിൽ നിന്നും കണ്ടെത്തുന്ന ഫണ്ടിന് പുറമേ അധിക സമാഹാരം കണ്ടെത്തുന്നതിനുവേണ്ടിയാണ്  ഈ അത്താഴ വിരുന്ന് നടത്തപ്പെടുന്നത്. അത്താഴ വിരുന്നിനോപ്പം വിവിധതരം കലാ പരിപാടികൾ കൂടി ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്  എന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ജീവ കാരുണ്യ പ്രവർത്തനത്തെ മുൻനിർത്തി  നടത്തുന്ന ഈ പരിപാടിയെ വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

                         

               




കൂടുതല്‍വാര്‍ത്തകള്‍.