CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 17 Seconds Ago
Breaking Now

യുക്മ ഈസ്റ്റ്‌ ആന്‍ഡ്‌ വെസ്റ്റ്‌ മിഡ്‌ലാന്‍ഡ്സ് റീജിയന്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

യുക്മ  മിഡ്‌ലാന്‍ഡ്സ്  റീജിയന്റെ  ആഭിമുഖ്യത്തില്‍  നാളെ (മാര്‍ച്ച് 15 ) വാല്‍സാളില്‍  വച്ച് നടക്കുന്ന  ഡബിള്‍സ് ബാഡ്മിന്റണ്‍  ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റീജിയനിലെ വിവിധ സംഘടനകളില്‍ നിന്നും  24 ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്. മിഡ്ലാന്‍ഡ്സ്  റീജിയനിലെ  യുക്മയിലെ അംഗ അസ്സോസിയേഷനിലെ ടീമുകള്‍ക്ക് പുറമേ ഈ റീജിയനിലെ മറ്റു സംഘടനകളിലെ ടീമുകകളും  സ്വന്തം നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

യുക്മയുടെ ആരംഭ കാലം മുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി സംഘടനയ്ക്ക് കരുത്ത് പകരുന്ന റീജിയന്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.വാള്‍സാളിലെ മിഡ്‌ലാന്‍ഡ്സ്  കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ആണ് ഇത്തവണത്തെ മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത്.

മാര്‍ച്ച് 15 ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ടീമുകളുടെ രജിസ്ട്രേഷന്‍  ആരംഭിക്കും.നിയമങ്ങളും ഫിക്സ്ചറും ടീമിനു നല്‍കും.തുടര്‍ന്ന് ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ കൃത്യം  പത്തുമണിക്ക് ആരംഭിക്കും. വിജയികള്‍ക്ക് ട്രോഫികളും  ഒന്നാം സമ്മാനം 201 പൗണ്ട് ,രണ്ടാം സമ്മാനം 101 പൗണ്ട് ,മൂന്നാം സമ്മാനം 51 പൗണ്ട്  എന്നിങ്ങനെ  ക്യാഷ്  പ്രൈസുകളും നല്‍കുന്നതായിരിക്കും.

എല്ലാ കായികപ്രേമികളെയും ഈ ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ റീജിയണല്‍ കമ്മിറ്റിയും മൈക്കയും അറിയിച്ചു.
 
മത്സരവേദിയുടെ വിലാസം :-

Joseph Leckie academy  , Walstead Rd W, Walsall, West Midlands WS5 4PG

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

അനീഷ്‌ ജോണ്‍:- 07916123248
ജോബെന്‍ തോമസ്‌:- 07878269605
ബിനു മാത്യു:- 07883010229
റോജന്‍ ജേക്കബ്‌ :-07828150700




കൂടുതല്‍വാര്‍ത്തകള്‍.