CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 21 Seconds Ago
Breaking Now

ഹിന്ദി, മലയാള ഗാനങ്ങളുമായി യുക്മാ സ്റ്റാർ സിംഗർ ഫാസ്റ്റ് റൌണ്ട്

യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിലെ രണ്ടാം ഘട്ട മത്സരമായ ഫാസ്റ്റ് റൗണ്ടിലെ രണ്ടാമത്തെ ഗ്രൂപ്പിന്റെ ഗാനങ്ങളാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. കാണാമറയത്ത് എന്ന സിനിമയിലെ ബിച്ചു തിരുമല രചിച്ച്, ശ്യാം സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്ന ഗാനവുമായി എത്തുന്നത് ശ്രീ. മനോജ് ജോസാണ്. ശ്രീ. മനോജ് ജോസിന്റെ ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=23YYmLGPoVU

കല്യാണ്‍ജി, ആനന്ദ്ജിയുടെ സംഗീത സംവിധാനത്തില്‍ ആശാ ബോണ്‍സ്ലെ പാടിയ എക്കാലത്തെയും മികച്ച ഹിറ്റ് ഹിന്ദി ഗാനമായ 'യേ.. മേരാ ദില്‍' എന്ന ഗാനവുമായാണ് റിജാ സിജോ ഈ ഫാസ്റ്റ് റൗണ്ടില്‍ എത്തിയിരിക്കുന്നത്. റിജാ സിജോയുടെ ഈ ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=xn02nwktwjM

കലാകാര്‍ എന്ന ഹിന്ദി സിനിമയിലെ 'നിലേ നിലേ ആംബര്‍ പാര്‍' എന്ന ഒരു റൊമാന്റിക് ഗാനവുമായാണ് ഡോക്ടര്‍ വിപിന്‍ ഈ റൌണ്ടില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=ina-Q0vlseQ


 




കൂടുതല്‍വാര്‍ത്തകള്‍.