CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 14 Seconds Ago
Breaking Now

PYPA യുടെ ടാലന്റ് കോണ്ടസ്റ്റ് 2014 ഇന്ന്

ഇന്ത്യ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ യുവജന സംഘടനയായ Pentecostal Young People 's  Association  (PYPA) യുടെ ഈ വര്‍ഷത്തെ ടാലന്റ് കോണ്ടസ്റ്റ് ഇന്ന് (മാര്‍ച്ച് 15) രാവിലെ പത്തു മുതല്‍ നാലു വരെ ബാത്തില്‍ സെന്റ് ജോണ്‍സ് കാത്തലിക് പ്രൈമറി സ്‌കൂള്‍, ഓള്‍ഡ്ഫീല്‍ഡ് ലെയിന്‍, ഓള്‍ഡ്ഫീല്‍ഡ് പാര്‍ക്ക്, ബാത്ത്, BA23NR ല്‍ വച്ച് നടക്കും. റീജിയണിലെ എല്ലാ സഭകളിലെയും യുവജനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

ഇന്‍ഫന്റ്, ജൂനിയര്‍ , സീനിയര്‍ , സൂപ്പര്‍ സീനിയര്‍ എന്നി നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. യുവജനങ്ങള്‍ക്ക് ദൈവം കൊടുത്തിട്ടുള്ള കഴിവ്, ദൈവത്തിന്റെ നാമത്തിന് അനുഗ്രഹമായി വിനിയോഗിക്കാന്‍ ഇതു മൂലം സാധിക്കുന്നു. യുകെയിലെ യുവജനങ്ങള്‍ മാറ്റുരക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്.

ടാലന്റ് ടെസ്റ്റ് കോണ്ടസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ഐ പി സി യു കെ ആന്റ് അയര്‍ലണ്ട് റീജിയണല്‍ ഏഴാമത് ആന്വൽ കണ്‍വെന്‍ഷനില്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പാസ്റ്റര്‍ മനോജ് എബ്രാഹം, പാസ്റ്റര്‍ സീജോ ജോയ്, ബ്രദര്‍ ജോവിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

പാസ്റ്റര്‍ മനോജ് എബ്രഹാം  07916571478

പാസ്റ്റര്‍ ഡിജോള്‍ ലൂയിസ്  07877847727




കൂടുതല്‍വാര്‍ത്തകള്‍.