CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 52 Seconds Ago
Breaking Now

യുക്മ ചലഞ്ചേഴ്സ് കപ്പ്‌ നാഷണൽ ബാറ്റ്മിന്ടൻ ടൂർണ്ണമെന്റ് മെയ് 17-ന് ചെൽറ്റൻഹാമിൽ

യുക്മ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന യുക്മ ചലഞ്ചേഴ്സ് കപ്പ്‌ നാഷണൽ ബാറ്റ്മിന്ടൻ ടൂർണ്ണമെന്റ് ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷന്റെ ആതിഥെയത്വത്തിൽ ചെൽറ്റൻഹാമിൽ  വച്ചു നടത്തുന്നതിനു തീരുമാനിച്ചു. യു കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ അരങ്ങൊരുക്കുന്ന ഈ നാഷണൽ ബാറ്റ്മിന്ടൻ മത്സരത്തിൽ യുക്മ റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് പുറമേ യു കെ യിലെ പ്രമുഖ ബാറ്റ്മിന്ടൻ ടീമുകൾക്കും പങ്കെടുക്കാവുന്നതാണ്. യുക്മ ചലഞ്ചേഴ്സ് കപ്പ്‌ ടൂർണ്ണമെന്റ് ചെൽട്ടൻഹാമിലെ ഓൾ സെയിന്റ്സ് അക്കാദമിയിൽ വച്ച്  മെയ് 17-നു ശനിയാഴ്ച  കാലത്ത് 10 മണിക്ക് ആരംഭിക്കുന്നതാണ്. നാല് കോർട്ടുകളിൽ ഒരേ സമയത്ത്  മത്സരങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്.  മത്സരങ്ങൾ ഡബിൾസ് വിഭാഗത്തിൽ മാത്രമായിരിക്കും. 

മത്സര വിജയികളാകുന്ന ടീമിന് യുക്മ ചലഞ്ചേഴ്സ് കപ്പ്‌ എവർ റോളിംഗ് ട്രോഫിയും കൂടാതെ വ്യക്തിഗതമായി  ട്രോഫികളും ക്യാഷ് അവാർഡും  സമ്മാനമായി നൽകും.  രണ്ടും, മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് വ്യക്തിഗത ട്രോഫികൾക്ക് പുറമേ ക്യാഷ് അവാർഡും  സമ്മാനിക്കുന്നതാണ്. യുക്മ ചലഞ്ചേഴ്സ് കപ്പ്‌ എവർ റോളിംഗ് ട്രോഫി സ്പോണ്‍സർ ചെയ്തിരിക്കുന്നത് യൂറോപ്പ് മലയാളി ഡോട്ട് കോം ആണ്. ഈ വർഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ മത്സരങ്ങൾക്ക് ട്രോഫികളോ, ക്യാഷ് അവാർഡുകളോ സ്പോണ്‍സർ ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികളോ, ബിസിനസ് സ്ഥാപനങ്ങളോ യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി യെയോ താഴെ നമ്പർ കൊടുത്തിരിക്കുന്ന പ്രതിനിധികളെയോ ബന്ധപ്പെടേണ്ടതാണ്. 

 യുക്മ നാഷണൽ കമ്മിറ്റി അംഗവും ഗെയിംസ് കോർഡിനേറ്ററുംആയ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് രീജിയനിലെ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ ആതിഥ്യം നല്കുന്ന മത്സരത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ പ്രസിടന്റ്റ് മാത്യു അമ്മായിക്കുന്നേൽ, സെക്രട്ടറി ഏലിയാസ് മാത്യു, യുക്മ പ്രതിനിധികളായ അബിൻ ജോസ്, ഡോക്ടർ ബിജു  എന്നിവരാണ്. ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷനിലെ തന്നെ റോബി  മേക്കരയുടെ നേതൃത്വത്തിലുള്ള മികച്ച റഫറിമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുന്നത്. 

നിശ്ചിത എണ്ണം ടീമുകളെ മാത്രമേ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ കഴിയുകയുള്ളൂ. ആദ്യം അപേക്ഷിക്കുന്ന ടീമുകൾക്ക് ആയിരിക്കും മുൻഗണന. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്   രജിസ്ട്രേഷൻ ഫീസ്‌ ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ താഴെപ്പറയുന്ന കോർഡിനേറ്റർമാരെ ബന്ധപ്പെടുക. 

 

അലക്സ് വർഗീസ്‌ 07428727372,     ഡോക്ടർ ബിജു 07904785565 

മത്സരം നടക്കുന്ന വേദിയുടെ വിലാസം 

All Saints Academy, Blaisdon Way, Cheltenham, GL51 0WH




കൂടുതല്‍വാര്‍ത്തകള്‍.