CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes 52 Seconds Ago
Breaking Now

ലിവർ പൂളിൽ വിശുദ്ധ വാര തിരുകർമ്മങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

ലിവർ പൂൾ : കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർ ക്കലിയുടെ  ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ആഘോഷ പൂർവ്വം വിശുദ്ധ വാരം കൊണ്ടാടുന്നു. ഏപ്രിൽ പതിമൂന്നിന് ഓശാന ഞായർ ഹോളി നെയിം ചർച്ചിൽ ഉച്ച കഴിഞ്ഞ് 2.15 ന് ആരംഭിക്കുന്നു. കുരിശിന്റെ വഴി , കുരുത്തോല വെഞ്ചെരിപ്പ് , കുരുത്തോല പ്രദക്ഷിണം , ആഘോഷ പൂർവ്വമായ  പാട്ട് കുർബ്ബാനയും നടത്തപ്പെടുന്നു.


ഏപ്രിൽ പതിനെട്ടാം തീയതി രാവിലെ 9 മണിക്ക് ലോക രക്ഷക്കായി കുരിശു മരണം വഹിച്ച മിശിഹായുടെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി ദുഃഖ വെള്ളി ആചരിക്കുന്നു. സെന്റ്‌ ഫിലോമിന ചർച്ചിൽ വച്ച് പീഡാനുഭവ തിരു കർമ്മങ്ങൾ , കുരിശിന്റെ വഴി , നഗരി കാണിക്കൽ , സ്ലീവാ വണക്കം മറ്റ് തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും. മരണത്തെ  തോൽപ്പിച്ച്  ഉത്ഥിതനായ യേശുവിന്റെ ഉയിർപ്പ് തിരുനാൾ ഏപ്രിൽ പത്തൊൻപതാം തീയതി വൈകുന്നേരം 7.15 ന്  ഹോളി നെയിം ചർച്ചിൽ നടത്തുന്നു. വെള്ളം വെഞ്ചരിക്കൽ, ഉയിർപ്പിന്റെ തിരു ക്കർമ്മങ്ങൾ , പ്രദിക്ഷിണം തുടർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന.


ഈ വർഷത്തെ വിശുദ്ധ വാര തിരുകർമ്മങ്ങൾക്ക്  ഫാ ഫിലിപ്പ് കുഴി പറമ്പിൽ , ഫാ. ഡർ ബിൻ ജോസഫും കാർമ്മികത്വം വഹിക്കും . വിശുദ്ധ വാര തിരു കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:-

ടോം തോമസ്‌ :- 07577249750

ജെസ്സി ജിമ്മി :- 07951980102

മിനി സുനിൽ:-01515213255

ജോർജ്ജ് കുട്ടി :- 07939021706

കുഞ്ഞു മോൾ:-07753505011

   

           




കൂടുതല്‍വാര്‍ത്തകള്‍.