CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 39 Seconds Ago
Breaking Now

യു.കെ യിൽ അല്മായ സംഘടന രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സീറോ മലബാർ സഭയുടെ ഔദ്യോഗിക പത്രക്കുറിപ്പ്

യു.കെ യിൽ അല്മായ സംഘടന രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുതിയിട്ടില്ലെന്ന് സീറോ മലബാർ സഭയുടെ യു.കെ നാഷണൽ കോർഡിനെറ്റെർ ഫാ.തോമസ്‌ പാറയടിയിൽ.

യു.കെയിൽ അല്മായ സംഘടന രൂപീകരിക്കുന്നത്തിനു ചിലരെ ചുമതലപ്പെടുത്തി എന്ന രീതിയിൽ കഴിഞ്ഞ ദിവസം ഒരു ഓണ്‍ ലൈൻ പത്രത്തിൽ (യുറോപ് മലയാളിയിലല്ല) വാർത്ത വന്നിരുന്നു . ഇതിനെതിരെയാണ് സഭയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഇന്ന് പുറത്തിറങ്ങിയത് .

അല്മായ സംഘടന -  സീറോ മലബാർ സഭയുടെ വിശദീകരണം.

യു.കെയിലെ സീറോ മലബാർ സഭയുടെ ഔദ്യോഗിക അല്മായ സംഘടന രൂപീകരിക്കാൻ ചില വ്യക്തികളെ ചുമതലപ്പെടുത്തി എന്ന ഓണ്‍ലൈൻ പത്രത്തിൽ വന്ന വാർത്ത തെറ്റാണ്.  സീറോ മലബാർ കോർഡിനെറ്റരുടെ അനുവാദമോ സമ്മതമോ കൂടാതെയാണ് ഈ വാർത്ത‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് .അല്മായ സംഘടന രൂപീകരിക്കുന്നതിനായുള്ള  ചർച്ചകൾ സീറോ മലബാർ മൈഗ്രന്റ്  കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ  പിതാവിന്റെ അധ്യക്ഷതയിൽ വിവിധ രൂപതകളിൽ നിന്നുള്ള ചാപ്ളിൻമാരുടെയും   വൈദികരുടെയും അല്മായ പ്രതിനിധികളുടെയും യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നു.  അല്മായ സംഘടനയുടെ രൂപീകരണത്തിനായി ആരെയും ഇതുവരെ ഭരമെൽപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ വന്ന വാർത്ത അതി ഗൌരവമായിത്തന്നെയാണ് സഭാ നേതൃത്വം കാണുന്നത്.

ഒന്നര വർഷം മുൻപ്  (ഓഗസ്റ്റ്‌  2012) ഒരു അല്മായ സംഘടനാ രൂപീകരണത്തെപ്പറ്റിയുണ്ടായ  നിവേദനത്തിന്മെൽ അഭിവന്ദ്യ  മാർ അലൻ ഹോപ്സിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന ഒരു മീറ്റിങ്ങിൽ വെച്ച് എടുത്ത ചിത്രങ്ങൾ ഈ വാർത്തയോടൊപ്പം ചേർത്തത് തികച്ചും തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്.

സീറോ മലബാർ സഭയുടെ സിനഡും ഇംഗ്ലണ്ട് ആൻഡ്‌ വെയിൽസിലെ മെത്രാൻ സമിതിയും  ഒന്ന് ചേർന്ന് നിയമിച്ചിരിക്കുന്ന ഒരു നിയതമായ സഭാ സംവിധാനമാണ് എപ്പോൾ നിലവിലുള്ളത് . യുകെയിലെ വിവിധ സ്ഥലങ്ങളിലായി സേവനമനുഷ്ടിക്കുന്ന സീറോ മലബാർ വൈദികരുടെ നേതൃത്വത്തിൽ ഇവിടുത്തെ സഭാ സംവിധാനം മുൻപോട്ട് കൊണ്ടുപോകാനും എകീകരിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.

അല്മായ സംഘടനയുടെ രൂപീകരണത്തിനായുള്ള രൂപരേഖകളും നിയമാവലികളും തയ്യാറായി വരുന്നതെയുള്ളു.അതതു സ്ഥലങ്ങളിലെ ബഹുമാനപ്പെട്ട വൈദികർ അല്മായ സംഘടന രൂപീകരണത്തെക്കുറിച്ച് യുകെയിലെ സീറോ മലബാർ സഭയുടെ തീരുമാനങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതാണ്.

ഫാ. തോമസ്‌ പാറയടിയിൽ

നാഷണൽ കോർഡിനെറ്റർ 

സീറോ മലബാർ സഭ 

              




കൂടുതല്‍വാര്‍ത്തകള്‍.