CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 31 Minutes 9 Seconds Ago
Breaking Now

യു കെ മലയാളികൾക്കായി യുക്മ സമർപ്പിക്കുന്ന യുക്മ ചിത്രഗീതം 2014 ജൂണ്‍ ആദ്യ വാരം.

യു കെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ കുളിർമഴയേകാൻ തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായക രംഗത്തെ പ്രശസ്തയായ പത്മശ്രീ   കെ എസ് ചിത്രയും സംഘവും യുക്മയുടെ ആദരം സ്വീകരിക്കുന്നതിന്  യു കെ യിലെത്തുന്നു. യു കെയിലെ പ്രധാന മൂന്ന്  വേദികളിലായി ജൂണ്‍ 6,7,8 തീയതികളിൽ  നടക്കുന്ന യുക്മ ചിത്രഗീതം 2014  സംഗീത പ്രേമികൾക്കുള്ള നിറവിരുന്നായിരിക്കും. യുകെ യിലെ പ്രമുഖ ഇന്ഷുറന്സ് ഗ്രൂപ്പായ അലൈഡ് ഫിനാൻഷ്യൽ സർവീസസ് സ്പോണ്‍സർ ചെയ്യുന്ന യുക്മ ചിത്രഗീതം 2014 യുക്മ വെയിൽസ് റീജിയണിലെ ന്യൂപോർട്ടിൽ ആരംഭിക്കുകയും തുടർന്ന് മിഡ് ലാൻഡ്സ് രീജിയനിലെ ലെസ്റ്റരിലും ,ഈസ്റ്റ്‌ ആംഗ്ലിയ രീജിയനിലെ ഈസ്റ്റ്‌ ഹാമിലും ഉള്ള നിർദ്ദിഷ്ട വേദികളിലും ആയി അരങ്ങേറുന്നതാണ്. പത്മശ്രീ  കെ എസ് ചിത്രയോടൊപ്പം മലയാളത്തിലെ പ്രമുഖരായ പിന്നണി ഗായകരും മറ്റു താരങ്ങളും അണിനിരക്കുന്ന ഈ പ്രോഗ്രാം ലൈവ് ഓർക്കസ്ട്രയുടെ പിൻബലത്തോടെ ആകുമ്പോൾ തെന്നിന്ത്യൻ ശൈലിയിലുള്ള ഒരു ഗാനമേള ആസ്വദിക്കുന്നതിന്റെ യഥാർത്ഥ അനുഭൂതിയായിരിക്കും അനുവാചകന് ലഭിക്കുക.


താര നിബിഡമായ യുക്മ ചിത്രഗീതം പ്രോഗ്രാമിൽ പ്രമുഖ പിന്നണി ഗായകരായ നിഷാദ്.  ഷെർഡിൻ തോമസ്‌, നാദിർഷ എന്നിവരും പദ്മശ്രീ കെ എസ് ചിത്രയോടൊപ്പം എത്തുന്നുണ്ട്. മലയാളത്തിലെ ഹാസ്യസാമ്രാട്ടായ രമേഷ് പിഷാരടി അവതാരകനായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും യുക്മ ചിത്രഗീതം പ്രോഗ്രാമിന്റെ മാറ്റ് കൂട്ടുന്നു. ഇടവേളകളിൽ അനുവാചകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും രമേഷ് പിഷാരടിയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്നത് തർക്കമറ്റ വസ്തുതയാണ്. ഐഡിയ സ്റ്റാർ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത്. ലൈവ് ഓർക്കസ്ട്രയോട് കൂടി, രമേശ്‌ പിഷാരടി അവതാരകനായി, പത്മശ്രീ കെ എസ് ചിത്ര, നാദിർഷ, നിഷാദ്, ഷെർഡിൻ തോമസ്‌ എന്നീ സുപ്രസിദ്ധ ഗായകരെ അണിനിരത്തി യുക്മ ഒരുക്കുന്ന യുക്മ ചിത്രഗീതം പരിപാടിയിലേക്ക് സംഗീതത്തെ ഇഷ്ടപ്പെടുന്ന മുഴുവൻ മലയാളികളെയും യുക്മ നാഷണൽ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു. 

കേരളത്തിൽ നിന്നുള്ള കലാകാരന്മാരെയും, യുക്മ കലാമേളയിൽ മാറ്റു തെളിയിച്ച കലാകാരന്മാരെയും ചേർത്ത് യുക്മ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം യു കെയിലെ 13 വേദികളിലായി അലൈഡ് ഫിനാൻഷ്യൽ സർവീസസിന്റെ സ്പോണ്സർഷിപ്പോടെ  ഒരുക്കിയ യുക്മഫ്രണ്ട്സ് യുനൈറ്റഡ് കോമഡി ഷോ ക്ക് ശേഷം യുക്മ ഒരുക്കുന്ന കലാവിരുന്നാണ് യുക്മ ചിത്രഗീതം2014 .

യുക്മ ചിത്രഗീതം പരിപാടിയുമായി സംബന്ധിച്ച്  സ്പോണ്‍സർഷിപ്പിന് താൽപ്പര്യമുള്ളവരോ പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടവരോ യുക്മ നാഷണൽ പ്രസിഡന്റ്‌  വിജി കെ പി : 07429 590337 യുക്മ ജനറൽ സെക്രട്ടറി ബിൻസു ജോണ്‍:- 07828 840530  എന്നിവരുമായി ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.