CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 32 Seconds Ago
Breaking Now

ലണ്ടൻ -റെഡിംഗ് ബൈക്ക് റേസിൽ ശ്രദ്ധേയമായ പങ്കാളിത്തവുമായി ബേസിംഗ് സ്റ്റോക്ക് മലയാളി കൾച്ചറൽ അസ്സോസിയേഷൻ

ബേസിംഗ് സ്റ്റോക്ക് : ബ്രിട്ടീഷ്  ഹാർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന വിഖ്യാതമായ ലണ്ടൻ റെഡിംഗ്  40 മൈൽ ബൈക്ക് റേസിൽ ബേസിംഗ് സ്റ്റോക്ക് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വച്ചു.

കഴിഞ്ഞ വർഷവും പ്രസ്തുത ബൈക്ക് റേസിൽ പങ്കെടുത്ത ബേസിംഗ് സ്റ്റോക്ക് അസ്സോസിയേഷൻ അംഗം ടൈറ്റസ് തോമസിന്റെ നേതൃത്വത്തിൽ ഇത്തവണ അസ്സോസിയേഷൻ അംഗമായ ബാല സുധാകർ, ആൻഡോവറിൽനിന്നുള്ള ജോർജ്ജ് മാത്യു  എന്നിവർ അണി നിരന്നു. 

ബേസിംഗ് സ്റ്റോക്ക് അസ്സോസിയേഷൻ ഈ വർഷം ഔദ്യോഗികമായി അംഗങ്ങളെ പല തവണ ഓർമ്മ പ്പെടുത്തിയത് കൊണ്ട്  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌  കൂടുതൽ ഫണ്ട്‌ സമാഹരിക്കുവാൻ കഴിഞ്ഞതായി ടൈറ്റസ് തോമസ്‌  അറിയിച്ചു. കഴിഞ്ഞ വർഷത്തെ ബേസിംഗ് സ്റ്റോക്ക് 63 മൈൽ ബിഗ്‌ വീൽ ബൈക്ക് റൈസിലും ടൈറ്റസ് പങ്കെടുത്തിരുന്നു.

ബൈക്ക് റേസിൽ സമാപന സ്ഥലമായ റെഡിംഗ്  ക്രൈസ്റ്റ്  ചർച്ച് മേഡോ ഗ്രൗണ്ടിൽ ബേസിംഗ് സ്റ്റോക്ക് അസ്സോസിയേഷൻ ഭരണ സമിതിയെ പ്രതിനിധീകരിച്ച്  പ്രസിഡന്റ്‌ ശോബൻ ബാബു , ജനറൽ സെക്രട്ടറി  രാജേഷ് തമ്പി , ട്രഷറർസജീഷ് ടോം , ജോയിന്റ് സെക്രട്ടറി ഷൈജു കെ ജോസഫ് എന്നിവർ എത്തി സംഘാംഗങ്ങൾക്ക്   അഭിവാദ്യങ്ങൾ അർപ്പിച്ചു.

മാരകമായ ഹൃദയ വൈകല്യങ്ങളോട് കൂടി ജനിക്കുന്ന കുട്ടികളുടെ ചികിത്സാ ഗവേഷണങ്ങൾക്കാണ്  ഇത്തവണത്തെ  ബൈക്ക് റേസിൽ സമാഹരിക്കുന്ന തുക ബ്രിട്ടീഷ് ഹാർട്ട്  ഫൗണ്ടേഷൻ ചെലവഴിക്കുന്നത്.

  

 




കൂടുതല്‍വാര്‍ത്തകള്‍.