CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 23 Seconds Ago
Breaking Now

യുക്മ ഈസ്റ്റ്‌ ആംഗ്ളിയ ബാഡ്മിന്റൺ ടൂർണമെന്റ്‌ മെയ്‌ 4 ന്‌ ചെംസ്ഫോർഡിൽ

യുക്മ നാഷണൽ ചലഞ്ചേഴ്സ്‌   കപ്പ്‌ ചാമ്പ്യൻഷിപ്പിനായുള്ള ബാഡ്മിന്റൺ ടൂർണമെന്റിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ റീജിയണുകളുടെ ആഭിമുഖ്യത്തിൽ  മത്സരങ്ങൾ നടത്തപ്പെടുന്നു. ഈസ്റ്റ്‌ ആംഗ്ളീയ റീജയൺ മെയ്‌ നാലിന്‌ ചെംസ്ഫോർഡിൽ വച്ചാണ്‌ മത്സരങ്ങൾ നടത്തുന്നത്‌.   റീജിയണിൽപ്പെട്ട അംഗ അസ്സോസിയേഷനുകൾക്കും  കായിക സ്നേഹികളായ യുക്മയിൽ അംഗമല്ലാത്ത മറ്റ്‌ മത്സരാർത്ഥികൾക്കും  പങ്കെടുക്കൂവാൻ അവസരം ഉണ്ടായിരിക്കൂം. ചെംസ്‌ ഫോർഡിലെ  മൈൽഡ്‌ മേയ്‌ സ്പോർട്ട്സ്‌ സെന്ററിൽ വച്ചാണ്‌ മത്സരങ്ങൾ അരങ്ങേറുന്നത് . വിജയികൾക്ക്‌ ട്രോഫിയും ക്യാഷ്‌ അവാർഡുമാണ്‌ ലഭിക്കുക.

മത്സരത്തിൽ ഒന്ന്‌ മുതൽ നാലാം സ്ഥാനം വരെ ലഭിക്കൂന്ന വിജയികൾക്ക്‌ യുക്മ നാഷണൽ ചലഞ്ചേഴ്സ്‌ കപ്പിനായുള്ള  മത്സരത്തിൽ പങ്കെടുക്കാം. ഗ്ളോസ്റ്റർഷെയറിൽ മെയ്‌ 17നാണ്‌ ചലഞ്ചേഴ്സ്‌ കപ്പിനായുള്ള  ദേശീയ തല മത്സരം നടക്കൂന്നത്‌. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന്‌ നിശ്ചിത എണ്ണം ടീമുകൾക്ക്‌ മാത്രമാണ്‌ മത്സരിക്കുവാൻ സാധിക്കുക. ഇത്‌ മത്സരങ്ങൾക്ക്‌ രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമം അനൂസരിച്ചാണ്‌ നിശ്ചയിക്കൂക. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ  ഏപ്രിൽ 20 ന്‌ മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്‌ താഴെകൊടുത്തിരിക്കൂന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ഓസ്റ്റിൻ അഗസ്റ്റിൽ (സ്പോർട്ട്സ്‌ സെക്രട്ടറി):- 0788 986 9216
ജെയ്സൺ ചാക്കോച്ചൻ (പ്രസിഡന്റ്‌):- 0740 395 7439
കുഞ്ഞുമോൻ ജോബ്‌ (സെക്രട്ടറി):- 0782 897 6113
സണ്ണി മത്തായി (ട്രഷറർ):- 0772 799 3229

വിലാസം :- Mildmay Sports Centre , Anglia Ruskin University,Chelmsford CM1 1SQ




കൂടുതല്‍വാര്‍ത്തകള്‍.