CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 56 Seconds Ago
Breaking Now

വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷൻ പ്രഥമ പ്രസിഡന്റായി ഷിജോ വർഗ്ഗീസിനെയും സെക്രട്ടറിയായി സുനിൽ മാത്യുവിനെയും തെരഞ്ഞെടുത്തു.

വാറിംഗ്ടണ്‍ മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന അസ്സോസിയേഷൻ രൂപികരണത്തെ കുറിച്ച്  'കൊച്ചി മേയർ ശ്രീമാൻ ടോണി ചമ്മണിയാണ് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയത്.
 
വാറിംഗ്ടണ്‍ മലയാളികളിലെ സീനിയർ സിറ്റിസണ്‍ ആയ സജി മാത്യുവിൻറെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അംഗത്വ വിതരണം നടത്തുകയും തുടർന്ന് വാറിംഗ്ടണ്‍    മലയാളി  അസ്സോസിയേഷന്‍റെ പ്രഥമ  പ്രസിഡന്റായി ഷിജോ വർഗ്ഗീസിനെയും സെക്രട്ടറിയായി സുനിൽ മാത്യുവിനെയും  ട്രഷറായി എബി തോമസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി വൈസ്‌ പ്രസിഡന്റ് ശ്രീദേവി നായ , ജോയിന്‍റ് സെക്രട്ടറി ലയ്സണ്‍ ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.


10 വർഷത്തിലധികമായി  വാറിംഗ്ടണിൽ താമസിക്കുന്ന മലയാളികൾക്ക്  ഒരു അസ്സോസിയേഷൻ എന്ന സ്വപ്നം യാഥാർ ത്ഥ്യമാവുകയായിരുന്നു. നാല്പതിൽ അധികം  മലയാളി കുടുംബങ്ങൾക്ക് സംഘടിക്കാനും ,കേരള തനിമ ഉയർ ത്തിപ്പിടിക്കാനുമായി മലയാളികൾക്ക് ഒരു  കൂട്ടായ്മ  വേണമെന്ന ആശയമാണ് പുതിയ അസ്സോസിയേഷൻന്റെ രൂപികരണത്തിന് പിന്നിലെന്ന് അധ്യക്ഷത വഹിച്ച സജി മാത്യു അഭിപ്രായപ്പെട്ടു .
 
യു കെ യിലെ മലയാളി അസ്സോസിയേഷനുകളുടെ നാഷണൽ സംഘടനയായ യുക്മ ചേരുന്നതിനുള്ള പ്രമേയം അസ്സോസിയേഷൻ അംഗം ഡോൻസോ പി ജോണ്‍  ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കുകയും യോഗം  ഐക്യകണ്ഡേന പാസാക്കുകയും ചെയ്തു. പുതിയ അസ്സോസിയേഷന് വേണ്ട സഹായ സഹകരണങ്ങൾ പ്രസിഡന്റായ ഷിജോ വർഗ്ഗീസ് എല്ലാവരോടും അഭ്യർ ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.