CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 50 Minutes 52 Seconds Ago
Breaking Now

കാത്തലിക്ക് ഫോറം സഭാ അത്മായ സംവിധാനത്തിലേക്കുള്ള ഒരുക്കം ; വടക്കേൽ പിതാവിന്റെ നിർദ്ദേശങ്ങൾ പൂർത്തീകരിക്കുക പ്രഥമ ദൗത്യം.

കെറ്ററിംഗ് : സീറോ മലബാർ സഭയുടെ ആദരണീയനായ യു കെ കോർഡിനെറ്റർ തോമസ്‌ പാറയടിയിൽ അച്ചനേയും, മൈഗ്രന്റ്സ്  കമ്മീഷൻ ചെയർമാൻ   അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിനെയും കാത്തലിക്ക് ഫോറം പ്രതിനിധികൾ അത്മായ സംഘടനാപരമായ ചർച്ചകൾക്കായി സന്ദർശ്ശനം നടത്തുകയും അവർ നല്കിയ നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും   ജനറൽ ബോഡി മുമ്പാകെ അവതരിപ്പിക്കുവാനും  വിവിധ യുണിറ്റുകളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു  അത് സഭാധികാരികളെ  അറിയിക്കുവാനുമായി ൽ കെറ്ററിംഗിൽ  കൂടിയ യോഗം ഉജ്ജ്വലമായി. യോഗത്തിൽ  എല്ലാ യുണിറ്റ് പ്രതിനിധികളും പങ്കു ചേർന്നു.  

സീറോ മലബാർ  സഭയുടെ അഭിവന്ദ്യ മേജർ  ആർച്ച്  ബിഷപ്പ്  നല്കിയ നിർദ്ദേശാനുസരണം ആണ് വടക്കേൽ പിതാവിന്റെ സഭാ കോർഡിനേഷനുമായി ബന്ധപ്പെട്ടുള്ള വലിയ തിരക്കിനിടയിൽ  പോലും   കാണുവാൻ ചെന്നതെന്നും ഭാരവാഹികൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. സഭാനുഗ്രഹീത അന്തരീക്ഷത്തിൽ സംഘടന വിവക്ഷിക്കുന്ന നിലപാടുകളും, വൈദീക നിയന്ത്രണത്തിൽ  ഈ സംവിധാനം  മുന്നോട്ട്   പോവേണ്ടതിന്റെ അനിവാര്യതയും, സംഘടനയുടെ ഇന്ന് വരെയുള്ള പ്രവർത്തനങ്ങളും സംഘടനാ സംവിധാനം,ഘടന, അത്മായ സംഘടനയുടെ ആത്മീയ-സാമൂഹ്യ -സാംസ്കാരിക മേഖലകളിൽ അവലംബിക്കേണ്ട നയവും   പ്രവർത്തന വ്യാപ്തിയും, പാരീഷ്  കമ്മിറ്റിയുടെ പ്രവർത്തന മേഖലകൾ തുടങ്ങിയ കാര്യങ്ങളിൽ  സംഘടനയുടെ അഭിപ്രായങ്ങളും, ആശയങ്ങളും  വടക്കേൽ പിതാവിനെ  അറിയിച്ചു. സീറോ മലബാർ സിനഡ് അത്മായ സംഘടനാ രൂപീകരണത്തിൽ അനുശാസിക്കുന്ന ചട്ടങ്ങൾ പാലിച്ചു തന്നെയാണ് പ്രവർത്തിക്കുന്നതെന്നും പിതാവിനെ ബോദ്ധ്യപ്പെടുത്തി. അതിൽ  ആകൃഷ്ടനായ  പിതാവ് ആഗോള പ്രവാസി സീറോ മലബാർ സംഘടനക്ക്  ഉതകുന്ന ആശയങ്ങളും,ഘടനയും  തയ്യാറാക്കി നല്കുവാൻ കാത്തലിക്ക് ഫോറത്തിനും ഉത്തരവാദിത്വം പങ്കിട്ടു നൽകുകയായിരുന്നു. തഥവസരത്തിൽ  തോമസ്‌ പാറയടി അച്ചനും  സന്നിഹിതനായിരുന്നു. കാത്തലിക് ഫോറത്തെ പ്രതിനിധീകരിച്ച് അപ്പച്ചൻ കണ്ണഞ്ചിറ, സോബിൻ ജോണ്  എന്നിവരാണ് വടക്കേൽ പിതാവിനെ സന്ദർ ശിച്ചത്.   

സീറോ മലബാർ സഭാ അത്മായ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ്  കാത്തലിക്ക് ഫോറം എന്നും പിതാവ് തങ്ങളെ എൽപ്പിച്ച  ഉത്തരവാദിത്വങ്ങൾ നിറവേറ്റുക മാത്രമാണ് മുമ്പിലുള്ള പ്രഥമ ദൗത്യമെന്നും, പിതാവിന്റെ ദീർഘ  വീക്ഷണങ്ങൾക്കൊപ്പം തോമസച്ചന്റെ മികച്ച നേതൃത്വം  സഭയുടെ കെട്ടുറുപ്പിന്  സഹായകം ആവുമെന്നു യോഗത്തിൽ സോബിൻ ജോണ്‍  അഭിപ്രായപ്പെട്ടു.

 KCBC യുടെ 'ജാഗ്രത' എന്ന പ്രമുഖ  മാസികയിൽ  'UKSTCF കാലഘട്ടത്തിന്റെ  ആവശ്യം ' എന്ന്  രേഖപ്പെടുത്തപ്പെട്ടതും, സീറോ മലബാർ സഭയുടെ മേജർ ആര്ച്ച് ബിഷപ്പിന്റെ  അറിവോടെയും, അന്നത്തെ അത്മായ കമ്മീഷൻ ചെയർമാൻ മാർ അറയ്ക്കൽ പിതാവും, രെമിജിയൂസ് പിതാവും, ആലപ്പാട്ട് പിതാവും, സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി  സെബാസ്റ്റ്യനും, ബഹുമാന്യരായ വൈദികരും, സഭാ സ്നേഹികളായ ആയിരങ്ങളും വർഷിച്ച അനുഗ്രഹ ആശീർവ്വാദങ്ങളേറ്റ  അത്മായ ചുവടുവെപ്പാണ് സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം എന്നും  സഭാദ്ധ്യക്ഷന്മാരുടെ നിർദ്ദേശങ്ങൾ പാലിച്ചു പോവുന്ന സംഘടനക്കു സഭയുടെ കരങ്ങളിലൂടെ ഈ അത്മായ സംഘടന സഭാ ശബ്ദമായി, ശക്തിയായി വളരേണ്ടത് നമ്മുടെ വലിയ  കടമയാണെന്ന് ബെന്നി വർക്കി അഭിപ്രായപ്പെട്ടു.
     
യു കെ യിൽ സഭ സംവിധാനം നിലവിൽ വരാത്ത പ്രത്യേക സാഹചര്യങ്ങൽക്കും,സഭയുടെ അഭിമാനത്തിനും അതിലേറെ സീറോ  മലബാർ കുടുംബങ്ങളുടെ പാരമ്പര്യ പൈതൃകങ്ങളുടെ കെട്ടുറപ്പിനും അനിവാര്യമെന്ന് വിശ്വാസികൾക്ക് തോന്നിയ അത്മായ മുന്നേറ്റത്തെ ക്രോഡീകരിക്കുവാൻ ഉണ്ടാക്കിയ സംഘടനയാണ്  UKSTCF എന്ന കാര്യം ടോം സാബു ഓർമ്മിച്ചു.

ആരാദ്ധ്യനായ മേജർ ആർച്ച്  ബിഷപ്പും, ഇതര സഭാദ്ധ്യക്ഷന്മാരും, നല്കുന്ന  ആശംശകൽക്കൊപ്പം  വടക്കേൽ പിതാവ് നല്കിയ അഭിനന്ദനങ്ങൾ ഒരു അത്മായ സംഘടനക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങൾ ആണ് എന്ന് യോഗം വിലയിരുത്തി. നിലവിൽ  ചെയ്തു വെച്ചിരിക്കുന്ന അത്മായ  സംവിധാനങ്ങൾ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ എളുപ്പം ചെയ്യുമെന്നും, കാലേക്കൂട്ടി തുടക്കം കുറിച്ചത് പ്രേഷിത  മനസ്സുകളാണെന്നും പിതാവ് പറഞ്ഞിരുന്നു. ഉത്തരവാദിത്വം  നിറവേറ്റുവാൻ വിവിധ വ്യക്തികൾ അക്ഷീണം പ്രവർ ത്തിച്ചു വരികെ അവ സംഘടനാ സംവിധാനത്തിലൂടെ അംഗീകരിക്കുവാനും ഭേദഗതികൾ  സ്വീകരിക്കുവാനും ആയിട്ടാണ് ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തത്.

സെന്റ്‌  തോമസ്‌ കാത്തലിക്ക് ഫോറം എന്ന സംഘടന തന്നെ അംഗീകരിക്കപ്പെടാം  എന്നും  അതിനായുള്ള സിനഡിന്റെ  നിയമങ്ങൾ വായിച്ചു കേൾപ്പിച്ച പിതാവിനോട് സഭാ സംവിധാനത്തിലുള്ള സംഘടനയാക്കി  സ്പിരിച്വൽ കോർഡിനേറ്റരുടെ  നിയന്ത്രണത്തിൽ പ്രവർത്തിക്കുവാനാണ് ഇഷ്ടം എന്നറിയിച്ച പ്രതിനിധികളുടെ  അഭിപ്രായം പൊതു യോഗം അസ്സഗ്നിദ്ധമായി അംഗീകരിക്കുകയും ചെയ്തു. സംഘടനക്ക് പുതിയ പേര് നിർദ്ധേശിക്കുവാൻ  കഴിയുമെന്നും അതിനായി നിയോഗിച്ച കമ്മിറ്റി അംഗീകരിച്ചാൽ അങ്ങിനെ തന്നെ നാമകരണം ചെയ്യാമെന്നും ആഗോള തലത്തിൽ SMCA എന്നാണു അറിയപ്പെടുന്നതെന്നും പിതാവ് പറഞ്ഞ വിവരം അറിയിച്ചപ്പോൾ യോഗത്തിൽ നിന്നും നിർദ്ദേശിക്കപ്പെട്ട  പേരുകൾ സഭയെ അറിയിക്കുവാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. എന്നാൽ സഭയുടെ താല്പ്പര്യം ആണ് മുഖ്യമെന്നും  യോഗം  തീരുമാനിച്ചു. സീറോ മലബാർ സഭയുടെ നാമം ഉപയോഗിക്കരുതെന്ന നിർ ദ്ദേശം പാലിച്ചാണ് സഭാ പിതാവിന്റെ നാമധേയത്തിലൂടെ  സംഘടന അറിയപ്പെട്ടു വരുന്നതെന്ന്  വടക്കേൽ പിതാവിനെ ധരിപ്പിച്ചിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറയുടെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ സോബിൻ ജോണ്‍  സ്വാഗതം അരുളി. അഡ്വ. ജോസഫ് ചാക്കോ നന്ദി പറഞ്ഞു. ടോം സാബു, മാത്യു ബ്ലാക്പൂൽ, ബെന്നി വർ ക്കി, ബിജു ജോണ്‍ ,സ ജി ജയിംസ്, മനോജ്‌, ജേക്കബ്, ജോണി, സിബു, ജോസഫ് ചാക്കോ, ബിനു, ബിജു ആന്റണി, ജോസ് ജോർ ജ്ജ് ബൈജു, ബിനോയി, ലിസ്സി, ടെല്മ, ജോർ ജ്ജ്  തുടങ്ങിയവർ സംസാരിച്ചു.

സീറോ മലബാർ സഭയുടെ യു കെ കോർഡിനേറ്റരുടെ കരങ്ങൽക്കും,പ്രവർത്തനങ്ങൾക്കും  ശക്തി പകരുക എന്നതാണ് ഏതൊരത്മായന്റെയും പ്രധാന കടമ എന്നും, പരമമായ രൂപതാ സംവിധാനത്തിലേക്ക് എത്തിച്ചേരുവാൻ പ്രാർ ത്ഥനകളും, ത്യാഗവും അർപ്പിക്കണമെന്നും, സഭയുടെ ആവശ്യങ്ങൾക്കായി പരമാവധി  സഹായങ്ങൾ  നല്കണമെന്നും യോഗം എല്ലാ  യൂണിറ്റുകളെയും ഉദ്ബോധിപ്പിച്ചു. ഏവർക്കും വലിയ നോമ്പിന്റെ ആശംസകൾ നേർന്ന് പ്രാർത്ഥനക്ക്  ശേഷം സ്നേഹ വിരുന്നോടെ യോഗം പര്യവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.