CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 1 Seconds Ago
Breaking Now

കാലം ചെയ്ത പരിശുദ്ധ പാത്രയർക്കീസ് ബാവയുടെ കബറടക്ക ശിശ്രൂഷയിൽ യു കെ യിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തു

വെള്ളിയാഴ്ച കാലം ചെയ്ത ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  പരിശുദ്ധ  മോറാൻ മോർ ഇഗ്നാത്തിയോസ്  സഖാ പ്രഥമൻ പാത്രയർക്കീസ്  ബാവയുടെ കബറടക്ക ശിശ്രൂഷയുടെ  ഒന്നാം ഭാഗം ജർ മ്മനിയിൽ വച്ച് നടത്തപ്പെട്ടു . ജർമ്മനിയിലെ വാർബുർഗിലുള്ള  സെന്റ്‌ ജേക്കബ് മൊണാസ്റ്ററിയിൽ മാർച്ച്‌  23 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയിൽ യൂറോപ്പിലുള്ള സുറിയാനി സഭയുടെ എല്ലാ ഭദ്രാസങ്ങളിൽ നിന്നുള്ള മെത്രാ പ്പോലീത്തന്മാരും, വൈദീകരും ഡീക്കന്മാരും പങ്കെടുത്തു.


മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു കെ റീജിയണിൽ നിന്നുള്ള പ്രതിനിധി  സംഘം പരിശുദ്ധ ബാവയുടെ കബറടക്ക ശി ശ്രൂഷകളിൽ പങ്കെടുത്തു. അഭിവന്ദ്യ മെത്രാപ്പൊലീത്തൻ സംഘം പരിശുദ്ധ ബാവയുടെ ശരീരം വഹിച്ചു വിശുദ്ധ ത്രോണോസിന്റെ കോണുകൾ മുത്തിച്ചു കൊണ്ട് വിശുദ്ധ മത്ബഹയോടെയും വൈദീക സംഘത്തോടും ദേവാലയത്തിന്റെ  പടിഞ്ഞാറേ കോണുകൾ മുത്തിച്ചു കൊണ്ട് വിശ്വാസീ സമൂഹത്തോടും യാത്രാ മൊഴി  ചോദിച്ചു കൊണ്ട് കർത്താവിന്റെ ഭാഷയായ സുറിയാനിയിൽ നടത്തപ്പെട്ട ശിശ്രൂഷ അത്യധികം ഹൃദയ സ്പർശിയും കണ്ണുനീരണിയിക്കുന്നതുമായ ഒന്നായിരുന്നു . പരിശുദ്ധ പിതാവേ സമാധാനത്തോടെ പോയാലും എന്ന മറു മോഴിയോടെ ശിശ്രൂഷ സമാപിച്ചു.

കബറടക്ക ശിശ്രൂഷയിൽ മലങ്കരയെ പ്രതിനിധീകരിച്ച്  പാത്രയർക്കീസ്  ബാവയുടെ മലങ്കര സെക്രട്ടറി മാത്യൂസ്‌ മോർ തിമോത്തിയോസ് തിരുമനസിന്റെ മുഖ്യ കാർമ്മികത്വത്തിൽ റവ ഫാ. ഡോ. ബിജി ചിറത്തിലാട്ട് , റവ ഫാ ഗീവർഗ്ഗീസ് തണ്ടായത്ത്, റവ ഫാ എൽദോസ് കൗങ്ങംപള്ളി , ജർമ്മനിയിൽ നിന്നുമുള്ള റവ ഫാ ഡോ തോമസ്‌ ജേക്കബ് , സ്വിറ്റ്സർലാൻഡിൽനിന്നുമെത്തിയ ഗബ്രിയേൽ റമ്പാച്ചൻ തുടങ്ങിയവരുടെ സഹ കാർമ്മികത്വത്തിൽ യു കെ യിൽ നിന്നും റീജിയണൽ കൗൻ സിൽഅംഗങ്ങളുടെ നേതൃത്വത്തിൽ എത്തിയ അൻപതോളം വരുന്ന പ്രതിനിധി സംഘവും ചേർന്ന്  മലയാളത്തിൽ പ്രത്യേകമായ പ്രാർത്ഥനയും ധൂപ പ്രാർത്ഥനയും നടത്തി .


ശനിയാഴ്ച ഉച്ചയോടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറപ്പെട്ട സംഘം ഇംഗ്ലീഷ് ചാനൽ കടന്ന് റോഡ്‌ മാർഗ്ഗം പതിനഞ്ചു മണിക്കൂർയാത്ര ചെയ്താണ് ജർമ്മനിയിൽ എത്തിച്ചേർന്നത്. മലങ്കര സഭയെ കണ്ണിലെ കൃഷ്ണ മണിപോലെ പരിപാലിച്ച പരിശുദ്ധ ബാവയുടെ ദേഹ വിയോഗത്തിൽ യു കെ യുടെ സഭാ കൗണ്‍സിലിനും  ഓരോ ഇടവകയ്ക്കുള്ള അഗാധമായ ദുഖവും വേദനയും സംഘം രേഖപ്പെടുത്തി .  പരിശുദ്ധ പിതാവിന് യാത്രാ മൊഴി നല്കി തിങ്കളാഴ്ച സംഘം തിരികെ യു കെ യിൽ എത്തിച്ചേർന്നു.


പരിശുദ്ധ ബാവയുടെ വേർപാടിൽ യു കെ പാത്രയക്കൾ വികാരിയറ്റിന്റെ അനുസ്മരണ ശിശ്രൂഷ ഏപ്രിൽ ആറിന് യു കെ യുടെ പാത്രയർക്കൾ വികാരി അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമനസിന്റെ മഹനീയ കാർമ്മികത്വത്തിൽ യു കെ യിൽ വച്ച് നടതപ്പെടുന്നതാണ്.

ജർമ്മനിയിൽ നടന്ന  കബറടക്ക ശിശ്രൂഷകളുടെ ലിങ്ക് ഇവിടെ ചേർത്തിരിക്കുന്നു.

       

   


           

           

       




കൂടുതല്‍വാര്‍ത്തകള്‍.