CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 57 Seconds Ago
Breaking Now

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രയർക്കീസ് ബാവക്ക് പോർട്സ് മൗത്ത് ഇടവകയുടെ ആദരാഞ്ജലികൾ

വെള്ളിയാഴ്ച ജർമനിയിൽ വച്ച് കാലം ചെയ്ത ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മോർ  ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രയർക്കീസ് ബാവയുടെ ദേഹ വിയോഗത്തിൽ യുകെയിലെ പോർട്സ് മൗത്ത് സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി ഇടവക അനുശോചിച്ചു.

മാർച്ച്‌ 22 നു ശനിയാഴ്ച രാവിലെ വികാരി റവ. ഫാ. ഡോ. ബിജി ചിറിത്തിലാട്ടിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഇടവകയുടെ അനുശോചന യോഗവും നടത്തപ്പെട്ടു. അനുശോചന യോഗത്തിൽ ഇടവക വികാരിയോടൊപ്പം എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി. തുടർന്ന് പരിശുദ്ധ പിതാവിന്റെ നാമത്തിൽ പ്രത്യേക പ്രാർത്ഥനയും അർപ്പിച്ചു.   




കൂടുതല്‍വാര്‍ത്തകള്‍.