CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 46 Minutes 21 Seconds Ago
Breaking Now

ലണ്ടൻ ഒഐസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു - ആദ്യ സഹായം വെള്ളൂർ മാനസികാരോഗ്യ കേന്ദ്രത്തിന്

സമൂഹത്തിന്റെ വിവിധ മേഖലകളില കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും സഹായമെത്തിക്കാനും ലണ്ടൻ ഒഐസിസി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. കഴിഞ്ഞ മാസം ലണ്ടനിൽ ടോണി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തത്. 


ഒഐസിസി നേതാക്കൾ ആയ ഗിരി മാധവാൻ, ഷിബു ഫെർണാണ്ടസ്, കുമാർ സുരേന്ദ്രൻ, ബേബികുട്ടി ജോർജ്, സന്തോഷ്‌ ബഞ്ചമിൻ, ബിജുകാരിയിൽ, പ്രസാദ് കൊച്ചുവിള, ബിജു ഗോപിനാഥ്‌, എബ്രഹാം വാഴൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറായത്. 


കോട്ടയം ജില്ലയിലെ വെള്ളൂരിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിനാണ് ഒഐസിസിയുടെ ആദ്യ സഹായം എത്തിച്ചത്. നീണ്ട നാളുകളായി സിസ്റ്റർ സ്റ്റെഫിനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നൂറോളം അന്തേവാസികളാണുള്ളത്. ഒഐസിസി നടത്തിയ അന്ന ദാനവും വസ്ത്ര വിതരണവും കോട്ടയം ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. എ. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് മെമ്പർ കെ. എ. തോമസ്‌, മംഗളം സീനിയർ എഡിറ്റർ സണ്ണി ചെറിയാൻ ജെ.സി.സി. ക്ളബ്ബ് പ്രസിഡന്റ്‌ വേണു, റോട്ടറി ക്ളബ്ബ് ചാരിറ്റി പ്രവർത്തനങ്ങളെ അങ്ങേയറ്റം ശ്ളാഘിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ സംഘടനകൾക്ക് മാതൃകയായി മാറണമെന്നും യോഗത്തിൽ സംസാരിച്ചു കൊണ്ട് സൂചിപ്പിച്ചു. 


ഒഐസിസി ലണ്ടൻ വിതരണം ചെയ്ത കിടക്കയും ചടങ്ങിൽ അന്തേവാസികൾക്ക് കൈമാറി. വിദേശ രാജ്യങ്ങളിൽ കഴിയുമ്പോഴും സ്വന്തം നാടിനു വേണ്ടി സഹായഹസ്തമായ ഒഐസിസിയുടെ വരും കാലങ്ങളിലെ പ്രവർത്തനങ്ങൾക്കും എല്ലാ വിധ ആശംസകൾ നേർന്നു കൊണ്ട് സിസ്റ്റർ സ്റ്റെഫിന നന്ദി രേഖപ്പെടുത്തി.      




കൂടുതല്‍വാര്‍ത്തകള്‍.