CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 59 Seconds Ago
Breaking Now

ബെഡ് ഫോർഡിൽ ഫാ. ബോസ്കോ ഞാലിയത്ത് അച്ഛൻ നയിക്കുന്ന വാർഷിക ധ്യാനം ഏപ്രിൽ 5,6 തീയതികളിൽ

പ്രശസ്ത  സുവിശേഷ പ്രഘോഷകനും ശാലോം ടെലിവിഷനിലൂടെ അനുഗ്രഹ വചന വചസുകൾ  മനുഷ്യ ഹൃദയങ്ങളിലേക്ക് പകർന്നു കൊടുക്കുന്ന ഫാ :ബോസ്കോ ഞാലിയത്ത് അച്ഛൻ നയിക്കുന്ന വാർഷിക ധ്യാനവും, രോഗ ശാന്തി ശുശ്രൂക്ഷയും ഏപ്രിൽ 5,6 തീയതികളിൽ ബെഡ്ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടും.

ബെഡ്ഫോർഡിൽ ഉള്ള ഔർ ലേഡി ഓഫ് കാത്തലിക് ചർച്ചിൽ ഏപ്രിൽ 5 ശനിയാഴ്ച രാവിലെ  9 മുതൽ 6 വരെയും ഞായറാഴ്ച ഉച്ചക്ക് 12 മുതൽ 6 വരെയുമാണ് ധ്യാനം നടക്കുന്നത്. രണ്ടു ദിവസവും വിശുദ്ധ കുർബാനയും കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. ഇതേസമയം കുട്ടികൾക്കായി സെഹിയോൻ കിഡ്സ്‌ ടീം നയിക്കുന്ന പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ് . ഫാ. ബോസ്കോ ഞാലിയത്ത്  അച്ഛൻ  അങ്കമാലിയിലെ  കാർമൽ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ  കൂടി ആണ്. 

നോയമ്പുകാല വിശുദ്ധി പരിപൂർണമാകുന്നതിനും വിശ്വാസത്തിൽ വളരുവാനും സഹായിക്കുന്ന ഈ ധ്യാനത്തിൽ  പങ്കുചേർന്നു അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനായി  ഏവരെയും സ്വാഗതം ചെയ്യുന്നതായി  ബെഡ്ഫോർഡ് സീറോ മലബാർ  സഭാ ചാപ്ലയിൻ ഫാ. സാജു ജോണ്‍ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Bino Mathew-07939905143

Siby Chirackal-07828236508.

Church Address: 

OUR LADY CATHOLIC CHURCH,307 Bedford Road,MK42 8QB,Kempston.




കൂടുതല്‍വാര്‍ത്തകള്‍.