CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 30 Minutes 8 Seconds Ago
Breaking Now

കുട്ടികളുടെ ധ്യാനത്തിന് ഒരുക്കമായിട്ടുള്ള 24 മണിക്കൂർ ആരാധന വിഗനിൽ ആരംഭിച്ചു

ഏപ്രിൽ 5 നു ശനിയാഴ്ച വിഗനിൽ വച്ച് നടക്കുന്ന കുട്ടികളുടെ ധ്യാനത്തിന് ഒരുക്കമായിട്ടുല്ല 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ദിവ്യ കാരുണ്യ ആരാധന ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ചു.

ഏപ്രിൽ മാസം 5 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന ഈ ധ്യാനത്തിൽ ലിവർപൂൾ അതി രൂപതയുടെ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. സൈമണ്‍ ഗോർ കൂദാശകളിലൂടെ കുട്ടികളെ ആഴമായ ദൈവീക കൃപാവരത്തിലേക്ക് നയിക്കുമ്പോൾ യുകാറ്റ് കിഡ്സ്‌ തങ്ങളുടെ ജീവിതാനുഭാവങ്ങളുടെയും സഭയുടെ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ ദൈവ വചനം പങ്കു വയ്ക്കുകയും കുട്ടികളുടെ പ്രത്യേക താൽപ്പര്യങ്ങൾക്കനുസരിച്ച് വിവിധ വർക്ക്‌ ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും. 7 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി നടത്തപ്പെടുന്ന ഈ ധ്യാനത്തിൽ പങ്കെടുത്തു ദൈവസ്നേഹം അനുഭവിച്ചു വിശുദ്ധിയിൽ വളരുവാൻ എല്ലാ കുട്ടികളെയും ക്ഷണിച്ചു കൊള്ളുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.