CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 22 Seconds Ago
Breaking Now

യാക്കോബായ സുറിയാനിസഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനംയു, കെ റിജിയന്റെ (JSOCSM) വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ ഏഴു മുതല്‍ വെയില്‍സില്‍ വെച്ച് നടത്തപ്പെടുന്നു

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOCSM) ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 7 മുതല്‍ 9 വരെ മിഡ് വെയില്‍സില്‍ വച്ചു നടത്തപ്പെടുന്നു. മിഡ് വെയില്‍സിലെ കഫേന്‍ ലീ പര്‍ക്കില്‍ വച്ച് ഏപ്രില്‍ 7 നു രാവിലെ രാവിലെ 10 മണിക്കു രജിസ്റ്റ്രേഷന്‍ ആരം ഭിക്കുന്നതും തുടര്‍ന്നു 11.00 മണിയോടെ കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊസ്ഥ് പ്രത്യേക പ്രാര്‍ത്ഥനയും ധൂപപ്രാര്‍ത്ഥനയും നടത്തുന്നതും തുടര്‍ന്ന് യു കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമനസിനാല്‍ ക്യമ്പ് ഔപചാരികമായി ഉല്‍ഘാടനം ചെയ്യപ്പെടുന്നതുമായിരിക്കും. 'Fruit of the Holy Spirit' എന്ന വിഷയത്തെ ആധാരമാക്കിയാവും ഈ വര്‍ഷത്തെ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യാക്കോബായ സുറിയാനി സഭ യുടെ യു കെ റീജിയണിലെ എല്ലാ ഇടവകകളിലുമുള്ള 12 നും 23 വയസിനുമിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊസ്ഥു നടത്തപ്പെടുന്ന ഈ ക്യാമ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ പരിശുദ്ധ സഭയില്‍ ആരംഭിച്ചു. ഈ കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികള്‍ അവരുടെ സൗഹൃദം വളര്‍ത്തുവാനും, അവരുടെ വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കുമൊപ്പം ദൈവസ്‌നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും. അവരുടെ ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനുമാണ്. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കിക്കൊസ്ഥുള്ള പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ് നമ്മളുടെ കുട്ടികള്‍ക്ക് അത്യന്തം പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല. പരി. സഭയുടെ യു കെ മേഖല സ്ഥാപിതമായതിനു ശേഷം വിശ്വാസികള്‍ക്ക് പ്രയോജനകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുവാന്‍ സഭയുടെ റീജിയണല്‍ കൗണ്‍സില്‍ പ്രതിജ്ഞ്ഞാബദ്ധമാണ്. ഈ .പ്രസ്ഥാനം രസ്ഥാമതു വര്‍ഷം സഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ സഭാ വിശ്വാസികളായ എല്ലാ മാതാപിതാക്കളും 12 നു 23 നും വയസിനിടയിലുള്ള കുട്ടികളെ അയച്ച് ഇത് ഒരു വന്‍ വിജയമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേസ്ഥതാണ്. യു. കെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ ബഹു. ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി സെക്രട്ടറിയുമായി ബന്ധപ്പെടുക. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി http://www.jsosm.blogspot.co.uk/ രജിസ്റ്റ്രേഷന്‍ ചെയാവുന്നതാണ്. 

 

 

 

വാര്‍ത്ത അയച്ചത് . ജോസ് മാത്യു , ലിവര്‍പൂള്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.