CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ. സി. സെന്ററിൽ ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന ധ്യാനം ഏപ്രിൽ 11 മുതൽ

മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ. സി. സെന്ററിൽ കിഡ്നി ഫൌണ്ടേഷൻ ചെയര്മാനും വചന പ്രഘോഷകനുമായ ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന നോമ്പ്കാല ധ്യാനം ഏപ്രിൽ 11 മുതൽ നടക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനം വിഥിൻഷോ സെന്റ്‌ ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുക. 

11 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി ഒൻപതു മണി വരെയും ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയുമാണ് ധ്യാനം നടക്കുക. ഞായറാഴ്ച ദിവസത്തെ ധ്യാനത്തിനൊപ്പം ഓശാനയുടെ തിരുക്കർമ്മങ്ങളും നടക്കും.

പെസഹ വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ സെന്റ്‌ ആന്റണീസ് ദേവാലയത്തിലാണ് പെസഹ തിരുക്കർമ്മങ്ങൾ നടക്കുക. ദുഖ വെള്ളിയാഴ്ച വൈകുന്നേരം 3 മുതൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ. ശനിയാഴ്ച രാത്രി എട്ടു മുതൽ സെന്റ്‌ എലിസബത്ത് ദേവാലയത്തിൽ നടക്കും. വിശുദ്ധവാരക്കർമ്മങ്ങളിലും നോമ്പ്കാല ധ്യാനത്തിലും പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ഫാ. സജിമലയിൽ പുത്തൻപുര സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.