CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 46 Seconds Ago
Breaking Now

സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കണ്‍വെന്‍ഷന്‍ ലണ്ടനില്‍

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ.റിജീയന്റെ ഈ വര്‍ഷത്തെ ലണ്ടന്‍ മേഖലാ കണ്‍വന്‍ഷന്‍ ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഥിധേയത്തില്‍ ഏപ്രില്‍ 5 നു  ശനിയാഴ്ച രാവിലെ  മുതല്‍ നടത്തപ്പെടുന്നു.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റീജിയണില്‍ എല്ലാ വര്‍ഷവും നോമ്പു കാലത്തു സംഘടിപ്പിക്കുന്ന ഈ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹപ്രദമാണ്. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ബഹു. റവ. ഫാ. തമ്പി മാറാടി യുടെ നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു. ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഥിധേയത്തില്‍ നടത്തുന്ന ഈ കണ്‍വന്‍ഷനില്‍ യു.കെ.റിജീയന്റെ ലണ്ടന്‍ മേഖലയിലെ എല്ലാ പള്ളി അംഗങ്ങളും പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു വികാരി ഫാ. രാജു ചെറുവിള്ളി. ടെലി .07946557954. സെക്രട്ടറി. സജി ചാക്കോ,  ടെലി. 07916350659, ട്രഷറര്‍,  ഡോ. സിനു ഫിലിപ്പോസ്  07585707495 മായി ബന്ധപ്പെടുക.

പള്ളിയുടെ വിലാസം. ST.MARY'S CHURCH HALL, EAST HAM LONDON. 




കൂടുതല്‍വാര്‍ത്തകള്‍.