CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 31 Seconds Ago
Breaking Now

ബര്‍മ്മിങ്ഹാം അതിരൂപതാ സീറോ മലബാര്‍ സഭ പ്രഥമ ബൈബിള്‍ കലോത്സവം മേയ് 28ന്

 

 

ബര്‍മ്മിങ്ഹാം ; അതിരൂപതാ കീഴിലുള്ള സീറോ മലബാര്‍ സഭ ഇന്ന് യുകെയില്‍ ബഹു.വൈദീകരായ സോജി ഓലിക്കല്‍,ജെയ്‌സണ്‍ കരിപ്പായി എന്നിവരുടെ നേതൃത്വത്തില്‍ അതിവേഗം ബഹുദൂരം വളര്‍ന്നുകൊണ്ടിരിക്കുകയാണ് .ബഹു. വൈദീകരുടെ ദീര്‍ഘവീക്ഷണവും ദിശാബോധം,തീഷ്ണത,അതിലും ഏറ്റവുമുപരി അവരുടെ ആത്മ സമര്‍പ്പണവുമാണ് നാളിതുവരെ സഭയ്ക്ക് മറ്റ് സഭകള്‍ക്കും സമൂഹത്തിനും മാതൃക ഉള്ളവരെന്ന രീതിയില്‍ വളര്‍ച്ച നേടാന്‍ സാധിച്ചത് .അതുപോലെ തന്നെ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരായ സെബാസ്റ്റ്യന്‍ അരീ്കാട് അത്തനും ജോമോന്‍ തെമ്മാന അച്ചന്റേയും പ്രവര്‍ത്തനങ്ങള്‍ സഭയുടെ വളര്ച്ചയ്ക്ക് ഉല്‍പ്രേരകമായി.അവരെ ഈ അവസരത്തില്‍ നന്ദി പൂര്‍വ്വം സ്മരിക്കുന്നു.

 

സഭ ഇന്ന് ശൈശവത്തില്‍ നിന്ന് കൗമാരത്തിലേക്ക് കടക്കുന്നു.സഭയുടെ വളര്‍ച്ചയ്ക്ക് ഉത്തമ ഉദാഹരണമാണ് മെയ് 28 ന്  കോവന്‍ട്രിയില്‍ വച്ച് നടക്കാന്‍ പോകുന്ന പ്രഥമ ബൈബിള്‍ കലോത്സവം.രൂപതയുടെ കീഴിലുള്ള 14 മാസ് കേന്ദ്രങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയാണ് ബൈബിള്‍ കലോത്സവത്തിന് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് .സഭയുടെ കീഴിലുള്ള കുട്ടികളേയും കുടുംബങ്ങളേയും ക്രൈസ്തവ മൂല്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും അതുപോലെ തന്നെ കുട്ടികളേയും വ്യക്തികളേയും വ്യക്തിത്വ വികസനവും നേതൃപാടവവും ഉണര്‍ത്തിക്കുവാനം അവരില്‍ ഉറങ്ങിക്കിടക്കുന്ന ആദ്ധ്യാത്മിക ,കല,സാസംകാരിക,സാഹിത്യ ചേതനകളെ ഉണര്‍ത്തുവാനും അതിലൂടെ സഭയ്ക്ക് സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാകുന്ന ഒരു സമൂഹം വാര്‍ത്തെടുക്കുകയുമാണ് ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം.അതിന് ഉണര്‍വാകുന്ന രീതിയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് .

അതുകൂടാതെ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആത്മീയതയും ജീവിത രീതികളും മനസ്സിലാക്കി കൊടുക്കുന്നതുവരെ അത് കുട്ടികളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ പാശ്ചാത്യ സമൂഹത്തിന്റെ ദുഷ്പ്രവര്‍ത്തനങ്ങളേയും ദുശ്ശീലങ്ങളേയും അടിമപ്പെടാതെ അവരില്‍ നിന്ന് നല്ലത് മാത്രം ഉള്‍ക്കൊണ്ട് പൗരസ്ത്യ സംസ്‌കാരത്തില്‍ വളത്തുകയും നില നിര്‍ത്തുകയുമാണ് ബൈബിള്‍ കലോത്സവം ലക്ഷ്യമിടുന്നത് .

 

ബൈബിള്‍ കലോത്സവം മേയ് 28ാംതിയതി സ്‌കൂള്‍ അവധിസമയത്ത് കോവന്‍ട്രി cardinal wiseman schoolല്‍ വച്ച് 4 ദിവസം സ്റ്റേജിലായി നടത്തപ്പെടുന്നു.പ്രസ്തുത ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങള്‍ ഏവരേയും സീറോ മലബാര്‍ സഭ ബര്‍മ്മിങ്ഹാം സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.