CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 41 Seconds Ago
Breaking Now

ഒ.ഐ.സി.സി യു.കെ ടെലഫോണ്‍ കാമ്പയിന്‍ കെപി.സി.സി പ്രസിഡന്റ് ശ്രീ. വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒ.ഐ.സി.സി യു.കെ നടത്തി വരുന്ന വിവിധ പ്രചരണ പരിപാടികളെ കെ.പി.സി.സി പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  ഒ.ഐ.സി.സി യു.കെ നടത്തുന്ന വിവിധ പ്രചരണ പരിപാടികളില്‍ ഏറ്റവും പ്രാധാന്യമേറിയ ടെലിഫോണ്‍ കോളിങ് കാമ്പയിന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി യു.കെ ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവരില്‍ നിന്നും ആദ്യ കോള്‍ സ്വീകരിച്ചാണ് ടെലിഫോണ്‍ കോളിങ് കാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് നിര്‍വഹിച്ചത്. 

യു.കെയിലെ എല്ലാ മലയാളികളുടേയും പിന്തുണ നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരവധിയായ പ്രവാസി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയ യു.പി.എ, യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ജനപിന്തുണ വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും ബോധ്യപ്പെടുന്നത്. പ്രവാസിസമൂഹത്തില്‍ നിന്നുമുള്ള പിന്തുണ വോട്ടെടുപ്പില്‍ പ്രതിഫലിക്കണമെങ്കില്‍ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം വോട്ട് യു.ഡി.എഫ് മത്സരിക്കുന്ന 20 മണ്ഡലങ്ങളിലും ഉറപ്പാക്കുന്നതിനു സാധിക്കണം. നാട്ടിലുള്ള പ്രിയപ്പെട്ടവരോട് വോട്ട് ചോദിക്കുന്നതു കൂടാതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുന്നതിനും അഭ്യര്‍ത്ഥിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.

ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒ.ഐ.സി.സി യു.കെ നടത്തി വരുന്ന വിവിധ പ്രചരണ പരിപാടികളെ കെ.പി.സി.സി പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സോഷ്യല്‍ നെറ്റ്?വര്‍ക്ക് സൈറ്റുകളില്‍ വളരെ സജീവമായ പ്രചരണമാണ് ആഴ്ച്ചകളായി നടത്തി വരുന്നത്.  20 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കും പ്രത്യേകം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്മാരെ നിയോഗിച്ചാണ് പ്രചരണം ശക്തിപ്പെടുത്തിയിട്ടുള്ളത്. യു.ഡി.എഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒ.ഐ.സി.സി യു.കെയുടെ പ്രചരണങ്ങള്‍ മാതൃകാപരമാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. 

യു.കെയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിളിയ്ക്കാവുന്ന അക്‌സസ് നമ്പരാണ് ഏപ്രില്‍ 1 മുതല്‍ 10 വരെ യു.കെ മലയാളികള്‍ക്ക് തികച്ചും സൗജന്യമായി ഒ.ഐ.സി.സി യു.കെ നല്‍കുന്നത്. 03301222690 എന്നതാണ് ഫ്രീ അക്‌സസ് നമ്പര്‍. എല്ലാ യുകെ ലാന്‍ഡ് ലൈനില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും സാധാരണ ലോക്കല്‍ കോള്‍ ചെയ്യുന്നതുപോലെതന്നെ ഫ്രീ അക്‌സസ് നമ്പരിലേയ്ക്ക് വിളിക്കുകയും തുടര്‍ന്ന് നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്താലും മതിയാവും. 01, 02 എന്നിങ്ങനെ തുടങ്ങുന്ന യുകെയിലെ ലാന്‍ഡ് നമ്പരുകളിലേയ്ക്ക് വിളിക്കുന്നതുപോലെ മാത്രമേ ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുന്നതും കണക്കാക്കപ്പെടുകയുള്ളൂ.  മൊബൈലില്‍ നിന്നും വിളിക്കുകയാണെങ്കില്‍ ഫ്രീ മിനുട്ടുകളില്‍ നിന്നും ഈ നമ്പരിലൂടെ വിളിക്കുന്ന സമയം കുറയും. 

സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനു അധികാര തുടര്‍ച്ച നല്‍കുന്നതിനും രാജ്യത്ത് ജനാധിപത്യ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഉറപ്പാക്കുന്നതിനും വേണ്ടി യുകെയിലെ പ്രവാസി മലയാളികളുടെ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവണം. കേരളത്തിലെ 20 മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടിയും ഈ അവസരം വിനയോഗിക്കണമെന്നും ഒഐസിസി നാഷണല്‍ കമ്മിറ്റിക്കുവേണ്ടി ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ്, ഭാരഹാഹികളായ എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണപിള്ളെ, കെ.എസ് ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അനു കെ. ജോസഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.