CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 55 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ പള്ളിയിൽ നാളെ കാലം ചെയ്ത പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുസ്മരണ യോഗം

ആഗമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലദ്ധ്യക്ഷൻ കാലം ചെയ്ത പരിശുദ്ധ മോറോൻ മാർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ അനുസ്മരണം യോഗം നാളെ മാഞ്ചസ്റ്റർ സെന്റ്‌. ജോർജ് പള്ളിയിൽ നടത്തുന്നതായിരിക്കും. 

പരിശുദ്ധ പത്രോസിന്റെ അപ്പസ്തോലിക സിംഹാസനത്തിൽ 3 ദശകത്തിലേറെക്കാലം വാണരുളിയ പരിശുദ്ധ പിതാവിന്റെ വേർപ്പാട് ലോകമെമ്പാടുമുള്ള സഭാ മക്കളെ അതീവ ദുഖത്തിലാഴ്ത്തിയിരുന്നു. സഭയുടെ വലിയ ദൌത്യം സമാധാനം ആണെന്നുള്ള സന്ദേശവും പേറി പരിശുദ്ധ പിതാവ് 4 പ്രാവശ്യം ഭാരത സന്ദർശനം നടത്തിയിരുന്നു. ചരിത്രത്തിലെ നാഴികക്കല്ലായി തീർന്ന ബാവയുടെ ഓരോ സന്ദർശനവും കേരളത്തിൽ സഭാ മക്കൾക്ക്‌ അവിസ്മരണീയമായ ഓർമ്മകൾ ഉണർത്തുന്നതാണ്.  ലോക ക്രിസ്ത്യൻ കൌണ്‍സിൽ പ്രസിഡന്റ്‌ ആയിരുന്ന ബാവ അന്തോക്യൻ സഭയിലെ 122 - മത്തെ പാത്രിയർക്കീസ് ആയിരുന്നു.  

മാഞ്ചസ്റ്ററിലെ വിഥിൻഷോ സെന്റ്‌. എലിസബത്ത് ദേവാലയത്തിൽ രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. സജി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ അനുസ്മരണ യോഗം നടത്തുന്നതായിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.