CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 47 Seconds Ago
Breaking Now

തൃശൂർ ജില്ല സൌഹൃദ വേദിയുടെ ആദ്യ കുടുംബ സമാഗമത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

ബ്രിട്ടനിൽ പല ഭാഗത്തായി ചിതറികിടക്കുന്ന സാംസ്ക്കാരിക തനിമയുടെ പ്രവചകാരായ തൃശൂർ  ജില്ലക്കാർ ആദ്യ സമ്മേളനത്തിന് ഒരുക്കം തുടങ്ങി. തൃശൂർ ജില്ല സൌഹൃദ വേദി എന്ന പേരിൽ  നടക്കുന്ന കുടുംബ സംഗമത്തിന് സംഘാടക വേദി രൂപീകൃതമായി കഴിഞ്ഞു . ജൂലൈയിൽ തന്നെ ആദ്യ കൂടിച്ചേരൽ നടത്താൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സംഘാടക നിര . 

ഇതിനകം സജീവമായ ഇരിഞ്ഞാലക്കുട , ചാലക്കുടി പ്രാദേശിക കൂട്ടായ്മയുടെ കൂടി സജീവ പങ്കാളിത്തം ഉണ്ടാകുന്നതോടെ യുകെയിലെ തന്നെ ഏറ്റവും കർമ നിരതമായ പ്രാദേശിക കൂട്ടായ്മയുടെ സ്വരം ഉയർത്താൻ തൃശൂർ ജില്ല സൌഹൃദ വേദിക്ക് കഴിയും എന്ന് കരുതപ്പെടുന്നു . ജാതി , മത , രാഷ്ട്രീയ വത്യാസം മറന്നു പ്രവർത്തിക്കാൻ കഴിയുന്ന സൗഹൃദം മുതൽക്കൂട്ടായ തൃശൂർ ജില്ലക്കാരുടെ സൌഹൃദ വേദികൾ ഗൾഫ്‌ നാടുകളിൽ ഏറെ സജീവം ആയതിനാൽ സമാനമായ ലക്‌ഷ്യം നേടാൻ യുകെയിലും സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് സംഘാടക നിര അവകാശപ്പെടുന്നു . 

പല പ്രദേശങ്ങളിൽ അയി ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി സൌഹൃദ കൂട്ടായ്മ വളർത്തുക എന്നതാണ് ആദ്യ സമ്മേളനം വഴി ലക്ഷ്യമിടുന്നത് . സജീവമായ പ്രവർത്തന പരിപാടികൾക്ക് ആദ്യ സമ്മേളനത്തിൽ രൂപം നല്കി വരും വർഷങ്ങളിൽ കൂടുതൽ സജീവം ആകാൻ ഉള്ള തയ്യാറെടുപ്പാണ് അണിയറയിൽ രൂപം കൊള്ളുന്നത്‌ . തൃശൂർ ജില്ല നിവാസികളായ ഓരോരുത്തരും പരസ്പ്പരം ബന്ധപ്പെട്ടു ജില്ല സൌഹൃദ വേദിയുടെ രൂപീകരണത്തിന് പരമാവധി പിന്തുണ നല്കണമെന്ന് ചെയർമാൻ അഡ്വ . ജെയ്സണ്‍ ഇരിഞ്ഞാലക്കുട അഭ്യർഥിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.