CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 12 Minutes 2 Seconds Ago
Breaking Now

സീറോ മലബാര്‍ സഭ ബിര്‍മ്മിങ്ഹാം ബൈബിള്‍ കലോല്‍സവത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

സീറോ മലബാര്‍ സഭയുടെ പ്രഥമ ബൈബിള്‍ കലോല്‍സവത്തിന്റെ രജിസ്ട്രേഷന് തുടക്കമായി. മെയ് 28 ന് കവന്‍ട്രിയിലെ കര്‍ദ്ദിനാള്‍ വൈസ്മാന്‍ സ്കൂളില്‍ രാവിലെ ഒന്‍പതുമണിയ്ക്ക് കലോല്‍സവത്തിന് തുടക്കം കുറിയ്ക്കും. 

നാലിലധികം സ്റേറജുകളിലായി നടക്കുന്ന കലോല്‍സവത്തിന് വൈകിട്ട് ആറുമണിയോട് തിരശീലവീഴും. കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ അതാത് മാസ് സെന്ററുകളിലെ സാവിയോ ആനിമേറ്ററുമായി ബന്ധപ്പെടണം. 

1.സബ്ജൂനിയര്‍ : റിസപ്ഷന്‍ മുതല്‍ ഇയര്‍ 4 വരെയുള്ള കുട്ടികള്‍.

2.ജൂനിയര്‍ : ഇയേര്‍സ് അഞ്ചു മുതല്‍ ഇയര്‍ എട്ടുവരെയുള്ള കുട്ടികള്‍.

3.സീനിയര്‍ : ഇയര്‍ 9 മുതല്‍ ഇയര്‍ 13 വരെ.

4:അഡല്‍റ്റ്സ് : ഏജ് 18 ന് മുകളിലുള്ളവര്‍

ഓരോ മല്‍സരത്തിലും രണ്ടു വ്യക്തിഗത ഇനങ്ങളും രണ്ട് ഗ്രൂപ്പ് ഇനങ്ങളും മാത്രമേ പരമാവധി പങ്കെടുക്കാന്‍ പാടുള്ളു.എന്നാല്‍ ബൈബിള്‍ ക്വസ്, പെയിന്റിംഗ് എന്നിവ ഈ പരിധിയില്‍പ്പെടുന്നില്ല. നാലു ഇനങ്ങള്‍ക്കു പുറമേ ബൈബിള്‍ ക്വിസ്, പെയിന്റിംഗ് എന്നിവയില്‍ പങ്കെടുക്കാന്‍ സാധിയ്ക്കും. 

കൂടുതല്‍ വിവരങ്ങള്‍ എസ്എംസി ബിർമ്മിങ്ഹാം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സൈറ്റില്‍ ഇവന്റ് ബൈബിള്‍ കലോല്‍സവം 2014 എന്ന വിഭാഗം സെലക്ട് ചെയ്ത് എടുക്കുക. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ സമയാസമയങ്ങളില്‍ അപ്ലോഡ് ചെയ്യുന്നതായിരിയ്ക്കും.

സീറോ മലബാര്‍ സഭയുടെ കീഴിലുള്ള 14 മാസ് സെന്ററുകളുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളു എന്ന് ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.