CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 3 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണൽ കായിക മാമാങ്കം മെയ് 18ന് ഹോർഷത്ത്

യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ്റീജിയണൽ  കായിക മേള മെയ്‌ 18ന് റിഥം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹോർഷത്ത് വച്ച് നടത്ത്തപ്പെടുന്നതാണ്. കഴിഞ്ഞ വർഷത്തെ ആവേശം ഉൾക്കൊണ്ട് റീജിയണിലെ മുഴുവൻ അംഗ സംഘടനകളും കായിക മേളയിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ്‌ ശ്രീ റോജിമോൻ വർഗീസ് അറിയിച്ചു. മെയ് 18 ഞായറാഴ്ച രാവിലെ 9 മണിക്ക് രേജിസ്ട്രെഷനോടെ ആരംഭിക്കുന്ന മേളയിൽ പങ്കെടുക്കാൻ വിവിധ അസോസിയേഷനുകൾ പരിശീലനം തുടങ്ങി കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഡോര്സെറ്റ് മലയാളി അസോസിയേഷൻ ഇക്കുറിയും കിരീടം നിലനിറുത്താനുള്ള ഒരുക്കത്തിലാണ്. 

കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ ഇനങ്ങളിലായിരിക്കുംമത്സരങ്ങള്‍ നടക്കുന്നത്. ഓട്ടം 50മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, ലോംഗ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്‍ക്ക് പുറമേ വടംവലി മത്സരവുംഉണ്ടായിരിക്കുന്നതാണ്.

റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കുംനാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് റീജിയണല്‍ തലത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കും.

പത്തു മണിക്ക് കായിക താരങ്ങൾ അണിനിരക്കുന്ന  മാർച്ച് പാസ്റ്റിനു ശേഷം കായിക മേള  വിശിഷ്ട വ്യക്തികൾ ചേർന്ന് ഉത്ഘാടനം ചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കുമായി വിപുലമായ സൗകര്യങ്ങളാണ് ആതിഥേയരായ റിഥം മലയാളി അസോസിയേഷൻ ഒരുക്കിയിട്ടുള്ളത്. മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ വിശദ വിവരങ്ങൾ അതതു അസോസിയേഷൻ ഭാരവാഹികൾ മുഖേന റീജിയണൽ സെക്രെട്ടറിക്ക് മെയ് 10ന് മുൻപായി അയക്കേണ്ടതാണ്. എല്ലാ കായിക പ്രേമികളെയും യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ്റീജിയണൽ  കായിക മേളയിലേക്ക് സ്വാഗതം ചെയ്യുന്നു. 

http://www.youtube.com/watch?v=cZeLSDp3enc




കൂടുതല്‍വാര്‍ത്തകള്‍.