CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 29 Seconds Ago
Breaking Now

അന്ധന് കാഴ്ച നല്‍കിയ ദിനത്തില്‍ നേത്രദാന സമ്മതപത്ര സമര്‍പ്പണവുമായ് ലണ്ടന്‍ മാര്‍ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക

ലണ്ടന്‍ ; യേശു തന്റെ പരസ്യ ശുശ്രൂഷ സമയത്ത് കുരുടന് കാഴ്ച നല്‍കിയ ദിനത്തിന്റെ ഓര്‍മ്മ ദിനത്തില്‍ നേത്രദാന സമ്മതപത്ര സമര്‍പ്പണവുമായി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യുകെലെ പുരാതന ഇടവകയും മാതൃദേവാലയവും പരിശുദ്ധ പരുമല തിരുമേനിയുടെ നാമദേയത്തില്‍ സ്ഥാപിതമായ ലണ്ടന്‍ ബ്രോക്കിലി ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന സാധുജന സഹായ പദ്ധതിയുടെ ഭാഗമായുള്ള അവയവ ദാന പദ്ധതിയുടെ ആദ്യഘട്ടമായ് നേത്ര ദാന സമ്മതപത്ര സമര്‍പ്പണത്തിലൂടെ ഈ പദ്ധതിക്ക് കുറിച്ചിരിക്കുന്നു.പ്രസ്തുത സംരംഭത്തിന്റെ ഉത്ഘാടനം കഴിഞ്ഞ ഞായറാഴ്ച അതായത് വലിയ നോമ്പിലെ 36ാം ഞായറാഴ്ചയും സഭാ ദിനമായ് കൊണ്ടാടുന്ന കാതോലിക്കാ ദിനമായിരുന്ന ഏപ്രില്‍ 5ാംതിയതി വി.കുര്‍ബാനാന്തരം ചേര്‍ന്ന യോഗത്തില്‍ വച്ച് ഭദ്രാസന കൗണ്‍സില്‍ അംഗം വില്‍സണ്‍ ജോര്‍ജ് ഒപ്പിട്ട ആദ്യ സമ്മതപത്രം ഇടവക വികാരി റവ.ഫാ തോമസ് പി ജോണ്‍,ട്രസ്റ്റി റോയി തോമസിന് നല്‍കികൊണ്ട് നിര്‍വഹിച്ച പ്രസ്തുത കര്‍മ്മത്തില്‍ സെക്രട്ടറി ബോബി കുര്യന്‍ നിയുക്ത ട്രസ്റ്റി ജേക്കബ് അലക്‌സാണ്ടര്‍ (ജോസ്)സെക്രട്ടറി ഡോ.ജയിന്‍ കെ ജേക്കബ്.ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍,മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍,ഇടവകാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

വലിയ നോമ്പിലെ 40ാം വെള്ളിയാഴ്ച ഏപ്രില്‍ 11ാംതിയതി 10.00 amന് പ്രഭാത നമസ്‌കാരവും 12.30ന് ഉച്ച നമസ്‌കാരവും 6ന് സന്ധ്യാ നമസ്‌കാരവും 7pmന് റവ.ഫാ.വര്‍ഗീസ് വര്‍ഗീസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

12ാം തിയതി ശനിയാഴ്ച 2pmന് നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത ധ്യാനഗുരുവും കണ്‍വെഷന്‍ പ്രഘോഷകനുമായ റവ.ഫാ.വര്‍ഗീസ് വര്‍ഗീസ് മീനമടം നേതൃത്വം നല്‍കുന്നതായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

st.george indian orthedox church

 

cranfield road

brockley

london

se41uf,ph 02086919456




കൂടുതല്‍വാര്‍ത്തകള്‍.