CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 3 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ - മൂന്നാം ഘട്ടത്തിലേക്ക് . പടിയിറങ്ങുന്നതാരൊക്കെ?

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ രണ്ടാം ഘട്ടമായ ഫാസ്റ്റ് റൌണ്ട് മത്സരത്തിന്റെ ജഡ്ജ്മെന്റിന്റെ അവസാന വീഡീയോയാണ് ഇന്ന് പുറത്തിറങ്ങുന്നത്.ഈ മത്സരത്തിലെ അവസാന വിധിനിർണ്ണയത്തിൽ വരുന്നത് ആരൊക്കെയാണെന്ന് നോക്കാം. സിബി ജോസഫ്, സത്യനാരായണൻ, പ്രിയാ ജോമോൻ, പാർവ്വതി പിള്ള എന്നിവരുടെ  പാട്ടുകളുടെ വിധി നിർണ്ണയത്തോടെ രണ്ടാം ഘട്ട വിധി നിർണ്ണയം തീരുകയാണ്.  89 മാർക്ക് നേടിയ റിജാ സിജോയാണ് രണ്ടാം ഘട്ടത്തിലെ  ടോപ് സ്കോററായിരിക്കുന്നത്. റിജാ സിജോക്ക് യുക്മ സ്റ്റാർ സിംഗറിന്റെ അഭിനന്ദനങ്ങൾ.  രണ്ടാം ഘട്ട മത്സരത്തിൽ നിന്നും പുറത്താകുന്നവർ അഞ്ചുപേരാണ്.  ഈ  അഞ്ചുപേരും യുക്മാ സ്റ്റാർ സിംഗറിന് ഒരു മുതൽകൂട്ട് തന്നെയായിരുന്നൂ എന്ന് നിസ്സംശയം പറയാം.ജോജോ അബ്രഹാം, രെഞ്ചിത്ത് ഗണേഷ്, ഡോക്ടർ.രാജു ജോർജ്ജ്, ബെറ്റി കുരിയാക്കോസ്, ഡോക്ടർ വിപിൻ നായർ എന്നീ ഗായകരാണ് ഈ മത്സരത്തിൽ നിന്നും മാർക്കിന്റെ ചെറിയ വ്യത്യാസത്തിൽ പുറത്താകേണ്ടിവരുന്നത് . അനിവാര്യമായ വിധിയുടെ സങ്കീർണ്ണതയിൽ, നിർഭാഗ്യവശാൽ ഈ മത്സരത്തിൽ നിന്നും പുറത്താകേണ്ടിവരുന്ന  ഈ അഞ്ച് മത്സരാർത്ഥികൾക്കും യുക്മയുടേയും യൂ.കെയിലെ സംഗീത പ്രേമികളുടേയും സ്നേഹാദരങ്ങൾ എന്നുമുണ്ടാകും. അവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ജഡ്ജ്മെന്റിന്റെ നാലാമത്തെ വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=yZKV9sdyb7I




കൂടുതല്‍വാര്‍ത്തകള്‍.