CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 32 Seconds Ago
Breaking Now

നെഹ്‌റു യുവകേന്ദ്രയുടെ നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ.സജീവ് ജോസഫിന് പൗരസ്വീകരണം ഡബ്ളിനില്‍

നെഹ്‌റു യുവകേന്ദ്രയുടെ നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും (മെമ്പര്‍ ,ബോര്‍ഡ് ഓഫ് ഗവര്‍ണേഴ് സ് ) കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അഡ്വ.സജീവ് ജോസഫിന് ഒ.ഐ.സി.സി.അയര്‍ ലണ്ടിന്റെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍ കുന്നു.അയര്‍ ലണ്ടിലെ എല്ലാ പ്രവാസി സം ഘടനകളുടെയും  സാം സ്കാരിക സം ഘടനകളുടേയും മുന്‍ നിര ഭാരവാഹികളും  പ്രമുഖരും  പ്രവര്‍ ത്തകരും ,   ഐറീഷ് സര്‍ ക്കാരിന്റെ യുവജന ഷേമ വകുപ്പിലെ പ്രമുഖരും പങ്കെടുക്കുന്ന പൗരസ്വീകരണം ഡബ്ളിനിലെ യുറേഷ്യ ഹാളില്‍ വെച്ച് ഏപ്രില്‍ 15 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്നു.   

പൗരസ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന സാം സ്കാരിക സമ്മേളനത്തിനു ശേഷം ഡബ്ളിനിലെ പ്രമുഖ ഗാനമേള ട്രൂപ്പ് ഒരുക്കുന്ന ഗാനമേളയും കൊച്ചു കലാകാരികള്‍ ഒരുക്കുന്ന വൈവിദ്യമായ  ഡാന്‍ സ് , മറ്റു കലാപരിപാടികളും നടക്കുന്നതായിരിക്കും . കലാരം ഗത്ത്   കഴിവു തെളിയിച്ച് പ്രശദ്ധരായവരെ ചടങ്ങില്‍ വെച്ച് ആദരിക്കുന്നതുമാണ്. 

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നു വന്ന സജീവ് ജോസഫ്   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് എന്‍ക്വയറി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ ജപ്പാനില്‍ വെച്ച് നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു.

കണ്ണൂരിലെ ഉളിക്കല്‍ സ്വദേശിയായ അഡ്വ. സജീവ് ജോസഫ്  കെ.പി.സി.സി.യില്‍ യൂണിറ്റ് മാനേജ്മെന്റിന്റേയും കെ.എസ്.യുവിന്റേയും ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിയും രാഹുല്‍ ബ്രിഗേഡ് അംഗവുമാണ്.കഴിഞ്ഞ മാസം ജനുവരിയിലാണ് സജീവ് ജോസഫിനെ   കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയില്‍ ദേശീയ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി  നാമനിര്‍ദേശം ചെയ്തുത്. കായിക മന്ത്രി ജിതേന്ദ്ര സിങ് അധ്യക്ഷനായ യുവകേന്ദ്രയില്‍ മൂന്നു വര്‍ഷത്തേക്കാണ് സജീവിനെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത് .  

പൗരസ്വീകരണത്തിലും സാംസ്കാരിക സമ്മേളനത്തിലും ഏവരേയും സ്വാഗതം ചെയ്യുന്നതായി   സംഘാടകര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0851667794 ,0894433676

PINTO ROY : 0872808167




കൂടുതല്‍വാര്‍ത്തകള്‍.