CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 56 Seconds Ago
Breaking Now

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിന് ഒ.ഐ.സി.സി യു.കെ സ്വീകരണം നല്‍കും

യു.കെ സന്ദര്‍ശിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ സ്വീകരണം നല്‍കുമെന്ന് ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് അറിയിച്ചു. ഏപ്രില്‍ 11 വെള്ളിയാഴ്ച്ച വൈകിട്ട് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെത്തുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറിയെ ദേശീയ ട്രഷറര്‍ പോള്‍സണ്‍ തോട്ടപ്പള്ളി, റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസ്,  ഒ.ഐ.സി.സി യു.കെ നേതാക്കളായ ഡോ. സിബി വേകത്താനം, അഡ്വ. സിറിയക് തോമസ് പുളിക്കപ്പറമ്പില്‍, കുര്യന്‍ ജോര്‍ജ്, തോമസ് പോത്തന്‍, സോണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. അഡ്വ. സജീവ് ജോസഫിന്റെ  ഇത്തവണത്തെ യൂറോപ്പ് സന്ദര്‍ശനത്തില്‍ യു.കെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് പര്യടനം നടത്തുന്നത്.  ഒ.ഐ.സി.സി യു.കെ സംഘടിപ്പിക്കുന്ന പരിപാടികളിലും ഏതാനും സ്വകാര്യ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുന്നതാണ്. ഒ.ഐ.സി.സി യു.കെ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചിരുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നതിനു തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം  അഡ്വ. സജീവ് അത് മാറ്റിവയ്ക്കുകയായിരുന്നു. 

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ ദേശീയ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അഡ്വ. സജീവ് ജോസഫ്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ഇദ്ദേഹം കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് എന്‍ക്വയറി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ ജപ്പാനില്‍ വെച്ച് നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു. കെ.പി.സി.സി.യില്‍ യൂണിറ്റ് മാനേജ്മെന്റിന്റേയും കെ.എസ്.യുവിന്റേയും ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.  

അഡ്വ. സജീവ് ജോസഫിന്റെ യു.കെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്വ. റെന്‍സണ്‍ സഖറിയാസിനെ ( 07970470891)ബന്ധപ്പെടാവുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.