CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 6 Minutes 16 Seconds Ago
Breaking Now

മലങ്കര കത്തോലിക്കാ സഭ യു കെ പാസ്റ്ററല്‍ കൗണ്‍സിലിന് പുതിയ ഭരണസമിതി, നാലാമത് സീറോ മലങ്കര കത്തോലിക് നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 28 ബ്രിസ്റ്റോളില്‍

സീറോ മലങ്കര കത്തോലിക്കാ സഭ യു കെ നാഷണല്‍ കൗണ്‍സില്‍ ആയ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നാലാമത് ഭരണസമിതിയുടെ (2014 2016) തിരഞ്ഞെടുപ്പു പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലെയിനും കോര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര, ചാപ്ലെയിന്‍ ഫാ. തോമസ് മടക്കുമൂട്ടില്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ അഞ്ചാം തീയതി ശനിയാഴ്ച ബ്രിസ്റ്റോള്‍ സെന്റ് മാകസ്മില്ലന്‍ കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെട്ടും.

മലങ്കര കത്തോലിക്കാ സഭയുടെ യു കെ ചാപ്ലെയിന്‍ റവ.ഫാ. ഡാനിയേല്‍ കുളങ്ങര പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അനൂജ് ജോഷ്വ മാത്യു (വെസ്റ്റ് ലണടന്‍), സെക്രട്ടറി മനോഷ് ജോണ്‍ (ബ്രിസ്റ്റോള്‍), ജോ. സെക്രട്ടറി ചാക്കോ കോവൂര്‍ (ഈസ്റ്റ് ലണടന്‍), ട്രഷറര്‍ ജയ്‌സണ്‍ നെരിയാട്ടില്‍ (ക്രോയ്ഡണ്‍).

സീറോ മലങ്കര കത്തോലിക്കാ സഭയുടെ നാലാമത് നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ ഇരുപത്തിയെട്ടിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. മലങ്കര കത്തോലിക്കാ സഭ യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത വിശിഷ്ഠാതിഥി ആയിരിക്കൂം. റവ.ഫാ. ഡാനിയേല്‍ കുളങ്ങര ജനറല്‍ കണ്‍വീനര്‍, സാബു മണ്ണില്‍ ജോ. കണ്‍വീനര്‍ ആയ ആഘോഷക്കമ്മറ്റിക്ക് രൂപം നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.