CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 54 Seconds Ago
Breaking Now

യുക്മ ചലഞ്ചേഴ്സ് കപ്പ്‌ നാഷണൽ ബാറ്റ്മിന്ടൻ ടൂർണ്ണമെന്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

യുക്മ നാഷണൽ ഡബിൾസ് ബാഡ്മിന്ടൻ ചാമ്പ്യൻഷിപ്പായ ചലഞ്ചേഴ്സ് കപ്പ്‌ ടൂർണ്ണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ ആതിഥ്യം നല്കുന്ന ചലഞ്ചേഴ്സ് കപ്പ്‌ ഡബിൾസ് മത്സരങ്ങൾ ചെൽട്ടൻഹാമിലെ ഓൾ സെയിന്റ്സ് അക്കാദമി യിൽ വച്ച് മേയ് 17-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. മത്സരങ്ങൾക്ക് ആവേശം പകരുന്നതിന് പുതിയ സ്പോണ്സർമാർ രംഗത്തെത്തിയതോടെ വിജയികൾക്കുള്ള സമ്മാനത്തുകയും ഉയരുമെന്ന് വ്യക്തമായതായി ഇവർ അറിയിച്ചു. ഈ വർഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ വിജയികൾക്ക് സമ്മാന പ്രഖ്യാപനവുമായി യുക്മയെ സമീപിച്ചിരിക്കുന്നത് ആശീർവാദ് ഫിലിംസ് ആണ്. യു കെ യിൽ ഉടനീളം മലയാള ചലച്ചിത്ര വിതരണം നടത്തുന്ന ആശീർവാദ് ഫിലിംസ് യുക്മയുടെ പ്രവർത്തനങ്ങൾക്ക് നേരത്തെ മുതൽ സാരമായ പിന്തുണ നൽകി വരുന്നതാണ്.

യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗവും ഗെയിംസ് കോർഡിനേറ്ററും ആയ അലക്സ് വർഗീസ്‌, ഗ്ലൊസ്റ്റർഷെയർ മലയാളി അസോസിയേഷനിൽ നിന്നുള്ള യുക്മ പ്രതിനിധി ഡോക്ടർ ബിജു, എന്നിവരാണ് ചലഞ്ചേഴ്സ് കപ്പ്‌ മത്സരങ്ങളുടെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.അസോസിയേഷൻ പ്രസിടന്റായ മാത്യു അമ്മായിക്കുന്നേൽ, സെക്രട്ടറി ഏലിയാസ് മാത്യു, യുക്മ റെപ്രസെൻടേറ്റീവ് ആയ അബിൻ ജോസ് എന്നിവരടക്കമുള്ള മുഴുവൻ അംഗങ്ങളുടെയും പിൻബലവും ഇവർക്കുണ്ട്.റോബി മേക്കര ചീഫ്  റെഫറി ആയ ടീം ആയിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുന്നത്. മത്സരങ്ങൾ പുരുഷന്മാർക്ക് മാത്രവും ഡബിൾസ്  വിഭാഗത്തിൽ മാത്രവും ആയിരിക്കും. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുക്മ ചലഞ്ചേഴ്സ് കപ്പും പ്രോത്സാഹനമായി ക്യാഷ് അവാർഡും സമ്മാനിക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്കും ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കുന്നതാണ്. യുക്മ റീജിയണൽ ബാഡ്മിന്ടൻ മത്സരങ്ങളിൽ ആദ്യ നാല് സ്ഥാനം നേടുന്ന ടീമുകൾക്ക് പുറമേ യു കെ യിലെ എല്ലാ അസോസിയേഷനുകൾക്കും അവരുടെ ടീമുകളെ ഈ മത്സരങ്ങൾക്കായി അയക്കാവുന്നതാണ്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ക്ലിപ്തമായ എണ്ണം ടീമുകളെ മാത്രമേ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ നിവർത്തിയുള്ളൂ എന്നത് കൊണ്ടും മത്സരങ്ങൾ മുൻകൂട്ടി ക്രമീകരിക്കെണ്ടതുള്ളത് കൊണ്ടും ആദ്യം രെജിസ്റ്റർ ടീമുകൾക്ക് മുൻഗണന നൽകുന്നതും ആവശ്യത്തിന് ടീമുകൾ ആയിക്കഴിഞ്ഞാൽ പിന്നീട് വരുന്ന അപേക്ഷകൾ തിരസ്കരിക്കുന്നതും ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.യുക്മ ചലഞ്ചേഴ്സ് കപ്പ്‌ മത്സരങ്ങൾക്ക് സമ്മാനങ്ങൾ സ്പോണ്സർ ചെയ്ത് യുക്മയുടെ ഈ ഉദ്യമത്തിൽ സഹകരിക്കാൻ താൽപ്പര്യമുള്ളവർ യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി യെ ബന്ധപ്പെടുക.

 മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പ്പര്യമുള്ള ടീമുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ സംഘാടകരെ ബന്ധപ്പെടുക.

അലക്സ് വർഗീസ്‌ 07985 641921 

ഡോക്ടർ ബിജു 07904 785565




കൂടുതല്‍വാര്‍ത്തകള്‍.