CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 2 Seconds Ago
Breaking Now

സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 നു ; മരിയോത്സവമാക്കുവാന്‍ മാതൃ ഭക്തര്‍

വാല്‍ത്സിങ്ങാം: യു കെ യില്‍  സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി  നടത്തിപ്പോരുന്നതും ഏറ്റവും വലിയ   ആഘോഷവുമായ  വാല്‍ത്സിങ്ങാം   മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ആവേശപൂര്‍വ്വമായ  ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുന്ന ആയിരക്കണക്കിന് വരുന്ന മരിയ ഭക്തര്‍ക്ക് വേണ്ട സുരക്ഷിതത്വവും, ഭക്ഷണവും, നിര്‍ദ്ദേശങ്ങളും, പ്രാര്‍ത്ഥനാ പുസ്തകങ്ങളും, ഗതാഗത സൌകര്യങ്ങളും  മറ്റും പിന്നണിയില്‍ ഗോള്സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടി ക്രമീകരിച്ചു വരുന്നു.  

 

 തീര്‍ത്ഥാടനത്തിന്റെ  വിജയത്തിനായി ഗോള്സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയുടെ  വിവിധ കമ്മിറ്റികള്‍  ചെയ്യുന്ന ഒരുക്കങ്ങള്‍  ഈ പുണ്യ യാത്രക്ക്  നേതൃത്വം അരുളുന്ന  ഈസ്റ്റ് ആന്ഗ്ലിയായിലെ ബഹുമാനപ്പെട്ട സീറോ മലബാര്‍ ചാപ്ലിന്  ഫാ  മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍  സമയോചിതമായി വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്കി പോരുന്നു.   

 

തീര്‍ത്ഥാടനത്തില്‍ ആത്മീയ ശോഭ പകരുവാന്‍ എത്തിച്ചേരുന്ന കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു  അറയ്ക്കല്‍ പിതാവ്, ആതിഥേയ രൂപതയുടെ അദ്ധ്യക്ഷനും, യു കെ യില്‍ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ്, സീറോ മലബാര്‍ സഭയുടെ  ആരാദ്ധ്യനായ കോര്‍ഡിനേട്ടര്‍ റവ.ഡോ. തോമസ് പാറയടിയില്‍  അച്ചന്‍,അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വീ സീ സെബാസ്റ്റ്യന്‍ തുടങ്ങിയവരെ  തഥവസരത്തില്‍ വരവേല്‍ക്കും.

 

പ്രവാസി മൈഗ്രന്റ്‌സ് ചാര്‍ജുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സും സീറോ മലബാര്‍ മൈഗ്രന്റ്‌സ് കമ്മിഷന്‍ മെമ്പര്‍ മാത്യു അറയ്ക്കല്‍ പിതാവും ഒന്നിച്ചു തീര്‍ത്ഥാടനത്തിനു മുഖ്യ കാര്മ്മികത്വം വഹിക്കുന്നുവെന്ന വിശേഷതയും  ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് സീറോ മലബാര്‍ കോര്‍ഡിനെറ്ററായി ചുമതലയേറ്റെടുത്ത റവ.ഡോ.തോമസ് പാറയടിയിലച്ചനും,ഷവലിയാര്‍  പട്ടം സ്വീകരിച്ച അഡ്വ. വീ സീ സെബാസ്റ്റ്യനും  തങ്ങളുടെ  ഉന്നത സ്ഥാന ലബ്ദിയില്‍ പങ്കെടുക്കുന്ന പ്രഥമ തീര്‍ത്ഥാടനം എന്ന പ്രത്യേകതയും  2014 ലെ  തീര്‍ത്ഥാടനത്തിനു സവിശേഷത പകരുന്നു. 

 

യുറോപ്പിലെ ഏറ്റവും പുരാതന  മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന  ഏട്ടാമത് മരിയന്‍ പുണ്യ തീര്‍ത്ഥാടനം മരിയ ഭക്തി  പ്രഘോഷണ വേദിയായി തിളങ്ങും.അനുഗ്രഹങ്ങളുടെ  പറുദീശയായ  

 വാല്‍ത്സിങ്ങാമില്‍ ഉന്നത മദ്ധ്യസ്ഥയുടെ  കനിവിന്റെ പെരുമഴ തേടി ആയിരങ്ങള്‍ മാതൃ സന്നിധിയില്‍  സന്നിഹിതരാവും.

 

തീക്ഷ്ണ മരിയ ഭയ ഭക്തി നിറവില്‍  അനേകായിരങ്ങള്‍  നഗ്‌ന പാദരായിട്ട്  പുണ്യ യാത്ര ചെയ്ത അതെ പാതയിലൂടെ  തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും  നീങ്ങുക. മുമ്പ് തീര്‍ത്ഥാടനം നടത്തുന്നതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന 'സ്ലിപ്പര്‍ ചാപ്പല്‍' മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്. 

 

 ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക്  വാല്‍ത്സിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ ( എന്‍ആര്‍22 

6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന  സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( എന്‍ആര്‍22 6 എഎല്‍)   തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് , വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, സ്വിണ്ടന്‍ ടീം നയിക്കുന്ന  വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും. ഏറ്റവും പിന്നിലായി ആതിതെയര്‍  വാല്ഷിങ്ങാം മാതാവിന്റെ രൂപവുമേന്തി  അനുഗമിക്കും.

 

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ( 13:15)തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ  തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍  അറക്കല്‍ പിതാവും, അലന്‍ ഹോപ്‌സ് പിതാവും, തോമസ് പാറയടിയിലച്ചനും  മുഖ്യ കാര്മ്മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യും.  യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന  സീറോ മലബാര്‍ വൈദികര്‍   സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി  മദ്ധ്യേ അറയ്ക്കല്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും. 

അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരായി  ഈസ്റ്റ് ആംഗ്ലിയായിലെ  പ്രമുഖ വിശ്വാസി സമൂഹമായ  ഹണ്ടിംഗ്ടന്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിയെ    വാഴിക്കുന്നതോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍  സമാപിക്കും. 

 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ത്താടനത്തിലേക്ക് സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിതെയരായ  ഗോള്സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിക്കുവേണ്ടി   മാത്യു അച്ചന്‍ അറിയിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഫാ മാത്യു ജോര്‍ജ്ജ്07939920844 

 




കൂടുതല്‍വാര്‍ത്തകള്‍.