CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 57 Seconds Ago
Breaking Now

ലണ്ടന്‍ സെന്റ ജോസഫ് സീറോ മലങ്കര കത്തോലിക് മിഷന്‍ വിശുദ്ധവാര-ഈസ്റ്റര്‍ ശുശ്രൂഷകളും അഭിവന്ദ്യ എബ്രഹാം മാര്‍ ജൂലിയോസ് മെത്രാപ്പോലീത്തിയക്ക് സ്വീകരണവും

ലണ്ടന്‍ സെന്റ് ജോസഫ് സീറോ മലങ്കര കത്തോലിക് മിഷനില്‍ ഈ വര്‍ഷത്തെ വിശുദ്ധവാര-ഈസ്റ്റര്‍ ശുശ്രൂഷകള്‍ 2014 ഏപ്രില്‍ 13 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 18 ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ എബ്രഹാം മാര്‍ ജൂലിയോസ് മെത്രാപ്പോലീത്ത ലണ്ടന്‍ സെന്റ ജോസഫ് മിഷന്‍ സന്ദര്‍ശിക്കുകയ്യും തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം നല്‍കും 

ചെയ്യും . 

ഒരാഴ്ചത്തെ ശുശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. 

ഏപ്രില്‍ 13 ഓശാന ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.00 ന് ഓശാനയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും. (St. Peters Catholic Church, 52 Goresbrook Road, 

Dagenham, Essex, RM9 6UR) 

 

ഏപ്രില്‍ 18 ദുഃഖവെള്ളിയാഴ്ച രാവിലെ 9 മുതല്‍ ദുഃഖവെള്ളിയാഴ്ചയുടെ മുഴുവന്‍ ശുശ്രൂഷകള്‍ അഭിവന്ദ്യ എബ്രഹാം മാര്‍ ജൂലിയോസ് 

മെത്രാപ്പോലീത്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 19 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഉയര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും.എല്ലാ ദൈവ മക്കള്‍ക്കളെയും സ്വാഗതം ചെയ്യുന്നതായി മലങ്കര കത്തോലിക്കാ സഭ യു കെ ചാപ്ലെയിന്‍ & കോര്‍ഡിനേറ്റര്‍ റവ.ഫാ.ഡാനിയേല്‍ കുളങ്ങര, അറിയിച്ചു. 

 

പള്ളിയുടെ വിലാസം St. Annes Catholic Church, 170 Woodward Road, 

Dagenham, Essex, East London, 

RM9 4SU 

 

കൂടതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റി ഷീന്‍ ജോണ്‍ 07544 547007, സെക്രട്ടറി റോണി 

ജേക്കബ് 07737645177 

 

സഭയുടെ വിശുദ്ധവാര ശുശ്രുഷകള്‍ക്കും കൂടതല്‍ വിവരങ്ങള്‍ക്കും 

സന്ദര്‍ശിക്കുക 

website: www.malankaracatholicchurchuk.com 




കൂടുതല്‍വാര്‍ത്തകള്‍.