CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 17 Seconds Ago
Breaking Now

'എമ്മാവുസ് 2014' യുവജന വചനമേള വെയിൽസിൽ ; തട്ടിൽ പിതാവും,സോജി അച്ചനും സംയുക്തമായി നയിക്കും.

" യൌവനത്തിൽ യേശുവിനെ അന്വേഷിക്കുവിൻ; അന്വേഷണം ആശാവഹമായ വിശ്വാസത്തിലേക്ക് നയിക്കപ്പെടണം" എന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം അനുസരിച്ച്  യു കെ യിലെ ചെറുപ്പക്കാർക്കായി യുവജന വചന മേള വെയിൽസിൽ വെച്ച് നടത്തപ്പെടുന്നു. 2014 ജൂലൈ മാസം 15 മുതൽ 18 വരെയാണ് യുവജനങ്ങൽക്കായി താമസിച്ചുള്ള വചന മേള ഒരുക്കുന്നത്.

അനുഗ്രഹീത  വചന ഗുരുവും, യുവജന സ്നേഹിതനും,തൃശ്ശൂർ അതിരൂപതയുടെ സഹായ മെത്രാനും, സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവും, ബെർമിങ്ങ്ഹാം രൂപതയിലെ സീറോ മലബാർ ചാപ്ലിനും, പ്രമുഖ വചന ശുശ്രുഷകനുമായ ഫാ സോജി ഓലിക്കലും സംയുക്തമായി  'എമ്മാവുസ് 2014'  യുവജന വചന മേള നയിക്കും.

ആധുനികതയുടെ മാസ്മരതയിൽ അലക്‌ഷ്യം മുന്നോട്ടു ചരിക്കുമ്പോൾ, ഇൻറർ നെറ്റിന്റെയും, സിനിമകളുടെയും,തെറ്റായ കൂട്ടുകെട്ടിന്റെയും അതിപ്രസരത്തിൽ നഷ്ടപ്പെടാവുന്ന മഹോന്നത ജീവിത വിജയ പാതയിലേക്ക്  ഒന്നെത്തി നോക്കുന്നതിനും,  ധ്യാന ചിന്തകളിൽ നിന്ന് തിരുവചന സന്ദേശം ഹൃദിസ്ഥമാക്കി യേശു പഠിപ്പിച്ച നൽവഴികളിലേക്ക് തിരികെയെത്തുവാനും ജീവിതം അനുഗ്രഹ പൂർണ്ണമാവാനും 'എമ്മാവുസ് 2014'  യുവജന വചന മേള ഫലദായകം ആവും. 

ധനവും,പ്രശസ്തിയും ദൈവേഷ്ടമായി മാത്രം നേടുവാനും, പിരിമുറുക്കവും,നൊമ്പരങ്ങളും,നഷ്ട ബോധവും നീക്കപ്പെടുവാനും ആകാംക്ഷകളും, സ്വപ്നങ്ങളും, ആശകളും വിശുദ്ധീകരിക്കപ്പെടുവാനും, കൽപ്പനകളുടെ പ്രചാരകരും പ്രവാചകരും ആയിത്തീരുവാനും ജീവിതത്തിന്റെ നന്മ വശം മനസ്സിലാക്കി ഈശ്വര സ്നേഹത്തിൽ  ഉത്തരവാദിത്വങ്ങളിൽ അടിയുറച്ചു മുന്നോട്ടു ചരിക്കുവാനുള്ള ആത്മീയ കരുത്തു പ്രാപിക്കുവാൻ ഈ വചന മേള അനുഗ്രഹീതമാവും. 

'എമ്മാവുസ് 2014' ൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്ന യുവജനങ്ങളും, തങ്ങളുടെ കടമയായി മക്കളെ ഈ വചന  മേളയിലേക്ക് അയക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും താമസം വിനാ കുട്ടികളുടെ പേരു റെജിസ്റ്റർ ചെയ്യണം എന്ന് ലങ്കാസ്റ്റർ സീറോ മലബാർ ചാപ്ലിൻ ഫാ മാത്യു ചൂരപൊയികയിൽ അറിയിച്ചു. 

ജൂലൈ 15 നു രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം 18 നു ഉച്ച കഴിഞ്ഞു 2:00 മണിക്ക് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്കും,രെജിസ്ട്രേഷൻ ഫോമിനും ബന്ധപ്പെടുക.

തോമസ്‌ (തമ്പിച്ചായൻ) - 07956443106  ; ജോബി ജേക്കബ് - 07939026599

Cefnle Dolfor Powys,SY16 4AJ Mid Wales 




കൂടുതല്‍വാര്‍ത്തകള്‍.