CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 32 Seconds Ago
Breaking Now

കെ.പി.സി.സി.ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന് ഡബ്ളിന്‍ എയര്‍ പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം

അയര്‍ലണ്ടില്‍ ഹൃസ്വസന്ദര്‍ശനത്തിനായെത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും  നെഹ്റു യുവ കേന്ദ്രയുടെ നാഷണല്‍ ഡയറക്ടറുമായ  അഡ്വ.സജീവ് ജോസഫിന് ഡബ്ളിന്‍ എയര്‍ പോര്‍ട്ടില്‍ പ്രൗഡഗംഭീരമായ സ്വീകരണം നല്‍കി.ഒ.ഐ.സി.സി പ്രസിഡണ്ട് ബൊക്കെ നല്‍കി അയര്‍ലണ്ടിലേക്ക സ്വാഗതം ചെയ്തു.ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന അയര്‍ലണ്ട് ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഹനീയമാണെന്നും ഒന്നിച്ചുള്ള പ്രവര്‍ത്തനം സംഘടനക്ക് കരുത്തുപകരുമെന്നും സജീവ് ജോസഫ് സ്വീകരണ ചടങ്ങില്‍ പറഞ്ഞു.   അഡ്വ.സിബി സെബാസ്റ്റ്യന്‍ ,ബേബി അര്‍ത്താറ്റ് ,ബീംഗ് സ് പി.ബി,എന്നിവരും  ഒ.ഐ.സി.സി നേതാക്കളായ റോണി കുരിശിങ്കല്‍ പറമ്പില്‍ , ജിപ്സണ്‍ ജെയംസ്,ജോണ്‍ കൊറ്റത്തില്‍ ,ഷിബു ജോസഫ്, ജോസുകുട്ടി ,ക്രിസ്റ്റഫര്‍ ,എന്നിവരും  ചേര്‍ന്ന് സജീവ് ജോസഫിനെ സ്വീകരിച്ചു.

ഇന്നു വൈകുന്നേരം (15-04-2014) 5 മണിക്ക് ഡബ്ളിന്‍ യുറേഷ്യ ഹാളില്‍ സജീവ് ജോസഫിന് ഒ.ഐ.സി.സി.യുടെ നേത്രുത്വത്തില്‍ പൗരസ്വീകരണം ഒരുക്കിയിട്ടുണ്ട്.പൗരസ്വീകരണത്തോടനുബന്ധിച്ചുള്ള സ്വീകരണ പരിപാടിയില്‍ അയര്‍ലണ്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും .ചടങ്ങിനോടനുബന്ധിച്ച സാംസ്കാരിക സമ്മേളനത്തിനുശേഷം ഗാനമേള -കുട്ടികളുടെ കലാപരിപാടികള്‍ -ഏഷ്യനെറ്റ് യൂറോപ്പ് സംഘടിപ്പിച്ച മല്‍സരത്തില്‍ അഭിമാനകരമായ വിജയം നേടിയ കലാകാരികളെ ആദരിക്കല്‍ ,സമ്മാനദാനം എന്നിവ ഉണ്ടായിരിക്കും .ചടങ്ങിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടക നേതൃത്വം നല്‍കുന്ന ലിങ്ക് വിന്സ്റ്റാര്‍ ,പിന്റോ റോയി ,ബിജു സെബാസ്റ്റ്യന്‍ , റോണി എന്നിവര്‍ അറിയിച്ചു.

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ ദേശീയ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അഡ്വ.സജീവ് ജോസഫ്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ഇദ്ദേഹം കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കണ്‍സ്യുമര്‍ കോടതി മെമ്പര്‍ , മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് എന്‍ക്വയറി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ ജപ്പാനില്‍ വെച്ച് നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു. കെ.പി.സി.സി.യില്‍ യൂണിറ്റ് മാനേജ്മെന്റിന്റേയും കെ.എസ്.യുവിന്റേയും ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

ഇത്തവണ നടക്കുന്ന ലോക് സഭ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റൊ തയ്യാറാക്കുന്ന കമ്മറ്റിയില്‍ പ്രമുഖനായിരുന്നു.പ്രവാസികളുടെ ആവശ്യം പരിഗണിച്ച് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പ്രവാസി ഓണ്‍ ലൈന്‍ വോട്ടവകാശം നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശയും ചേര്‍ത്തിരുന്നത് സജീവിന്റെ പ്രവര്‍ത്തനം ആയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.