CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 21 Seconds Ago
Breaking Now

കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനം ഡാർലിംഗ്ട്ടൻ കാർമൽ ഡിവൈൻ കേന്ദ്രത്തിൽ ഏപ്രിൽ 21 മുതൽ

സെഹിയോൻ യുകെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനം ഡാർലിംഗ്ട്ടണിൽ വച്ച് ഏപ്രിൽ 21 മുതൽ തുടങ്ങുന്നു.അന്യമാകുന്ന വിശ്വാസ സംസ്കാരത്തെ പരിപോഷിക്കുവാനും ആത്മീയതയെ ജീവിതത്തിന്റെ ശൈലിയാക്കുവാനുമുള്ള സെഹിയോൻ യുകെയുടെ സംരംഭത്തെ യുകെയിലെ യുവസമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സ്കൂൾ ഓഫ് ഇവാജ്ഞലൈസേഷൻ എന്നറിയപ്പെടുന്ന യുവജന പ്രസ്ഥാനം സെഹിയോൻ യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഹു. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന കത്തോലിക്കാ ആല്മീയ മുന്നേറ്റമാണ്. നോർത്ത് ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ യുവജന ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടെണ്ടതാണ്. 12 വയസ് മുതൽ 16 വരെ പ്രായമുള്ളവർക്കായിരിക്കും ഈ അവസരത്തിൽ പ്രവേശനം ഉണ്ടാവുക. 

കൂടുതൽ വിവരങ്ങൾക്ക്: 

ഫാ. സജി തോട്ടത്തിൽ:07852582217

മാത്യു ജോസഫ്‌: 07590516672

ധ്യാന വേദി:

CARMEL DIVINE RETREAT CENTRE , DARLINGTON , DL3 9PN
      




കൂടുതല്‍വാര്‍ത്തകള്‍.