CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 22 Minutes 13 Seconds Ago
Breaking Now

ഒഐസിസി അയര്‍ലന്‍ഡിന്റെ രാജീവ്‌ഗാന്ധി പുരസ്‌കാരം അഡ്വ.സജീവ്‌ ജോസഫിന്‌: അവാര്‍ഡ്‌ ദാനം ഇന്ന്‌ വൈകിട്ട്‌ ഡബ്ലിനില്‍

കെപിസിസി ജനറല്‍ സെക്രട്ടറിയും നെഹ്‌റു യുവകേന്ദ്രയുടെ നാഷണല്‍ ഗവേണിങ്‌ ബോഡി ഡയറക്‌ടറുമായ അഡ്വ.സജീവ്‌ ജോസഫിനു ഒഐസിസി അയര്‍ലന്‍ഡിന്റെ രാജീവ്‌ ഗാന്ധി പുരസ്‌കാരം. 10,001 രൂപയും, പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ ഇന്ന്‌ വൈകിട്ടു ഡബ്ലിനില്‍ നടക്കുന്ന പൌരസ്വീകരണത്തില്‍ അഡ്വ.സജീവ്‌ ജോസഫിനു സമ്മാനിക്കും. 

 

എഐസിസിയുടെ യൂണിറ്റ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ വിജയകരമായി നടപ്പാക്കുന്നതിനു ചുക്കാന്‍ പിടിച്ചത്‌ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ.സജീവ്‌ ജോസഫായിരുന്നു. ബ്ലോക്ക്‌ തലം വരെയുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌തു ഓരോരുത്തര്‍ക്കും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ പച്ച, ചുവപ്പ്‌ കാര്‍ഡുകള്‍ നല്‍കുന്ന സംവിധാനമായിരുന്നു യൂണിറ്റ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ചുക്കാന്‍ പിടിച്ചത്‌ അഡ്വ.സജീവ്‌ ജോസഫായിരുന്നു. 

 

കേരളത്തില്‍ ഇദ്ദേഹം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയുടെയും, വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയുടെയും പ്രശംസയും നേടിയിരുന്നു. യൂണിറ്റ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം വിജയകരമായി നടപ്പാക്കിയതും, ചെറുപ്പത്തില്‍ തന്നെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ എത്തിയ പ്രവര്‍ത്തന മികവും പരിഗണിച്ചാണ്‌ അഡ്വ.സജീവ്‌ ജോസഫിനു രാജീവ്‌ ഗാന്ധി അവാര്‍ഡ്‌ നല്‍കുന്നതെന്നു ഒഐസിസി അയര്‍ലന്‍ഡ്‌ ഭാരവാഹികള്‍ പറഞ്ഞു.

 

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ ദേശീയ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമാണ്‌ ഇപ്പോള്‍ സജീവ്‌ ജോസഫ്‌. കണ്ണൂര്‍ ഉള്ളിക്കല്‍ സ്വദേശിയായ ഇദ്ദേഹം കെഎസ്‌യു പ്രവര്‍ത്തകനായാണ്‌ രാഷ്‌ട്രീയ രംഗത്തേയ്ക്കു കടന്നു വന്നത്‌. കാലിക്കട്ട്‌ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌, കണ്‍സ്യൂമര്‍ കോടതി അംഗം, മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍ ,യൂത്ത്‌ കോണ്‍ഗ്രസ്‌ എന്‍ക്വയറി വിഭാഗം ചെയര്‍മാന്‍ എന്നീ ഔദ്യോഗിക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്‌. കെപിസിസി യൂണിറ്റ്‌ മാനേജ്‌മെന്റിന്റെയും കെഎസ്‌യുവിന്റെയും ഔദ്യോഗിക ചുമതലകള്‍ ഇദ്ദേഹമാണ്‌ വഹിക്കുന്നത്‌. 

 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്‌ പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മിറ്റിയില്‍ സജീവ്‌ ജോസഫും ഉള്‍പ്പെട്ടിരുന്നു. വളരെ പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്‌ സജീവ്‌ ജോസഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌. 




കൂടുതല്‍വാര്‍ത്തകള്‍.