CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 4 Seconds Ago
Breaking Now

യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മൂന്നു ദിവസം നീണ്ടുനിന്ന വാര്‍ഷിക ക്യാമ്പ് സമാപിച്ചു

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ വിദ്യാര്‍ത്ഥികള്‍ വളരെ ആകാംഷയോടെ  പങ്കെടുത്ത മൂന്നു ദിവസം നീണ്ടുനിന്ന JSOSM ന്റെ വാര്‍ഷിക ക്യാമ്പ്  ഏപ്രില്‍ 9 നു ബുധനാഴ്ച വെയില്‍സില്‍ സമാപിച്ചു.  കഫേന്‍ ലീ പാര്‍ക്കില്‍ കുട്ടികള്‍ക്ക്  ഒട്ടേറെ അല്‍ഭുത നിമിഷങ്ങള്‍ സമ്മാനിച്ച ഈ കൂടി വരവ് യു കെ യില്‍ യാക്കോബായ സഭയെ സംബന്ധിച്ചിടത്തോലം ഒരു പുതിയ ചുവടുവയ്പാണെന്നതില്‍ സംശയമില്ല. സംഘാടനത്തിലും വിദ്യാര്‍ത്ഥി കളുടെ എണ്ണത്തിലും മികവു നിലനിര്‍ത്തിയ ഈ ക്യാമ്പ് കുട്ടികളുടെ ആത്മീയമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടേറെ ക്ലാസുകളും പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിരുന്ന ഒന്നായിരുന്നു.

ഏപ്രില്‍ 7 നു തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 2.00 മണിയോട് മണിക്കു രജിസ്റ്റ്രേഷനു ശേഷം കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊസ്ഥ്  യു കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമനസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ യു കെ  റീജിയണിലെ എല്ലാ വൈദികരുടെയും സഹ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ധൂപപ്രാര്‍ത്ഥനയും നടത്തുകയും, തുടര്‍ന്ന് പങ്കെടുത്ത കുട്ടികളെല്ലാം തിരികത്തിച്ച് പരിശുദ്ധ ബാവയ്ക്കു അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് അഭി. തിരുമനസ് യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിയ വൈദീകരുടെയും വാളന്റിയേഴ്‌സിന്റെയും കുട്ടികളുടെയും സാനിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു. ഉല്‍ഘാടന സമ്മേളനത്തില്‍ മേഖലയിലെ ബഹു. വൈദീകരായ റവ. ഫാ.  രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്,  റവ ഫാ എല്‍ദോസ് കൗങ്ങംപള്ളി, റവ. ഫാ, സിബി വാലയില്‍, റവ. ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍, റവ ഫാ. പീറ്റര്‍ കുരിയാക്കോസ്, റവ. ഫാ. തോമസ് പുതിയാമഠം, റവ. ഫാ.  തമ്പി മാറാടി ഡീക്കന്‍ അനീഷ് തുടങ്ങിയി തുടങ്ങിയവര്‍ സനിഹിതരായിരുന്നു.

ഉല്‍ഘാടന ചടങ്ങുകള്‍ക്കു ശേഷം. ടീമുകളായി തിരിക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ന്നു നടത്തപ്പെട്ട ക്ലാസുകള്‍ക്ക് അഭി. തിരുമനസും, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ടും  ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, നേതൃംത്വം നല്‍കി. വളരയധികം കൃംത്യനിഷ്ടയോടും, അച്ചടക്കത്തോടും  ക്ലാസുകള്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കു സഭാ തലത്തില്‍ പുതിയ പരിചയങ്ങള്‍ നേടിക്കോടുക്കുന്നതും, അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതും, വിശ്വാസ സത്യങ്ങള്‍ പഠിക്കുവാനുതകുന്നതുമായ ഒന്നായിരുന്നു ഈ ക്യാമ്പ് എന്നതില്‍ സംശയമില്ല. പഠിത്തങ്ങളില്‍ മാത്രമായിത്തീരാതെ അവരുടെ ഉല്ലാസത്തിനായി വിവിധ കലാ കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഔട്ട് ഡോര്‍ മല്‍സരങ്ങള്‍ അത്യന്തം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു.

രസ്ഥാമത്തെ ദിവസത്തെ പ്രോഗ്രാമുകള്‍ ഇന്‍ഡോറും, ഊഒട്ട് ഡോറു മായാണു ക്രമീകരിച്ചിരുന്നത് അതി സുന്ദരമായ വെയില്‍സിലെ മലനിരകളുടെയു അരുവികളുടെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ കഫേന്‍ ലീ പാര്‍ക്കിന്റെ പുറത്തായി ക്രമീകരിച്ചിരുന്ന ഔട്ട് ഡോര്‍ ഗയിമുകളായ, ടഗോഫ് വാര്‍, ട്രഷര്‍ ഹസ്ഥും മറ്റു മല്‍സരങ്ങളും പങ്കെടുത്തവര്‍ക്കു മറക്കാനാവാത്ത ഒന്നായിരുന്നു.

ക്യാമ്പിന്റെ അവസാന ദിവസം രാവിലെ അഭിവന്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടത്തിയ ക്ലോസിങ്ങ്  സെറിമണിയില്‍  റവ. ഫാ.  രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്,  റവ ഫാ എല്‍ദോസ് കൗങ്ങംപള്ളി, റവ. ഫാ, സിബി വാലയില്‍്, റവ. ഫാ.  തമ്പി മാറാടി ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത് , റവ. ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍, റവ ഫാ. പീറ്റര്‍ കുരിയാക്കോസ് തുടങ്ങിയവര്‍ സനിഹിതരായിരുന്നു. ഈ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ തന്നെ അവരുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ അത്യന്തം വാശിയേറിയ ഇലക്ഷനിലൂടെ തിരഞ്ഞെടുത്തു.

പങ്കെടുത്തകുട്ടികളുടെ സന്തോഷവും, അവരുടെ ആകാംഷയും അവര്‍ക്കുസ്ഥായ നേട്ടങ്ങളും കുട്ടികള്‍ സംഘാടകരോടു പങ്കിട്ടപ്പോള്‍ അത് ഈ പുതിയ ചുവടുവയ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായതില്‍ സംഘാടകരെ കൃംതാര്‍ഥരാക്കി. ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിക്കാത്തവെരെക്കൂടി ഉള്‍പ്പെടുത്തി വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ യാക്കോബായ സുറിയാനി സഭയുടെ യു.കെ. റീജിയണല്‍ കൗണ്‍സില്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതാണ്. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വാളന്റിയേഴ്‌സിനും അഭി തിരുമനസുകൊസ്ഥ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു വിജയികള്‍ക്കായി  www.nrimalayalee.com  സ്‌പോണ്‍സര്‍ ചെയ്യ്ത എവര്‍ റോളിങ്ങ് ട്രോഫി അഭിവന്യ തിരുമനസു കൊസ്ഥ് സമ്മാനിച്ചു.

കൂടുതല്‍ ഫോട്ടോകള്‍ക്കായി ഈ ലിങ്ക് ക്ലിക്കു ചെയ്യുക

https://www.facebook.com/media/set/?set=a.724167134282960.1073741834.679178992115108&type=3




കൂടുതല്‍വാര്‍ത്തകള്‍.