CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 44 Seconds Ago
Breaking Now

"ചിത്രഗീതം2014 " ആത്മാവില്‍ കുളിർമഴ ചൊരിയുന്ന അപ്സര സംഗീതത്തിന് കാതോർത്ത് യു.കെ മലയാളികള്‍.

മന:സുഖത്തിന്  മനുഷ്യന്‍ തേടിപോകുന്ന മാര്‍ഗ്ഗമാണ് സംഗീതം. യുകെ  മലയാളിയുടെ ചടുല ജീവിതത്തില്‍ മനസുഖത്തിന്‍റെ കുളിര്‍മഴ പെയ്യിക്കുവാന്‍ യുക്മയും അലൈഡും ചേര്‍ന്നൊരുക്കുന്ന സംഗീത സായാഹ്നം ഉടന്‍ വരുന്നു. യുക്മ-അലൈഡ് ചിത്രഗീതം 2014 എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ കേരളത്തിന്‍റെ വാനമ്പാടി കെ.സ് ചിത്രക്കൊപ്പം നാദിര്‍ഷ, ഷെര്‍ഡിന്‍, നിഷാദ് എന്നിവര്‍ പങ്കെടുക്കും. സംഗീത വിരുന്നിനൊപ്പം ഉരുളക്ക്‌ ഉപ്പേരി പോലെ പരിപാടിക്ക് മാറ്റ് കൂട്ടുവാന്‍ പിഷാരടിയും ചേരുന്നു. ഹാസ്യരംഗത്ത്‌ ഇതിനോടകം തന്നെ വ്യത്യസ്തമായ ശൈലിയില്‍ തന്‍റെതായ വ്യക്തി മുദ്ര പതിപ്പിച്ച പിഷാരടിയുടെ ഏറ്റവും പുതിയ നമ്പരുകള്‍ യുകെ മലയാളിയുടെ കണ്ണിനും കാതിനും അമൃതാവും തീര്‍ച്ച.

ജൂണ്‍ 6,7,8 തീയതികളില്‍ ന്യൂപോര്‍ട്ട്‌, ഈസ്റ്റ്ഹാം, ലെസ്റ്റര്‍ എന്നിങ്ങനെ യുകെയിലെ മൂന്ന് പ്രധാന വേദികളിലായിരിക്കും പരിപാടി അരങ്ങേറുന്നത്.

യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന്‍ വരുന്ന സ്റ്റാര്‍സിംഗര്‍  പരിപാടിയുടെ ഗ്രാന്‍റ് ഫിനാലെയും ഈ പരിപാടിയില്‍ വച്ച് നടക്കുന്നതായിരിക്കും. യുകെ മലയാളികളുടെ ചരിത്രത്തില്‍ പുതിയ മുഖം തെളിക്കുന്ന യുക്മ എന്ന സംഘടന കലാസ്വാദന രംഗത്ത്‌ നടത്തുന്ന പുത്തന്‍ വിപ്ലവം ഇതിനോടകം തന്നെ ലോകശ്രദധ പിടിച്ചുപറ്റി കഴിഞ്ഞു. തിരക്കേറിയ ജീവിതത്തില്‍ സംഗീതത്തെ  സ്നേഹിക്കുന്നവര്‍ക്കായി യുക്മ ഒരുക്കിയ സ്റ്റാര്‍ സിംഗര്‍ പരിപാടി ഫേസ്ബുക്കില്‍ തരംഗം ആയി കഴിഞ്ഞു.

 ന്യൂപോര്‍ട്ട്‌, ഈസ്റ്റ്‌ഹാം, ലെസ്റ്റ്‌ര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന  യുക്മ-അലൈഡ് ചിത്രഗീതം പരിപാടിക്ക് ഈ മൂന്ന്‍ സ്ഥലങ്ങളിലും ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക്‌ പ്രവേശന സൗകര്യമുള്ള ആഡിറ്റോറിയങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. ആധുനിക ശബ്ദവര്‍ണ്ണ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈവ് ഓര്‍ക്കസ്ട്ര സഹിതമുള്ള  ചിത്രഗീതം കരോക്കെ ഗാനമേളകള്‍ കണ്ടു മടുത്ത സംഗീത പ്രേമികള്‍ക്ക് ഒരു നിറവിരുന്ന്‍ ആയിരിക്കും ഒരുക്കുക. ഏഷ്യാനെറ്റ്നു വേണ്ടി സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ അനൂപ് ചിത്രഗീതത്തോടൊപ്പം എത്തുന്നത് മറ്റൊരു മുതല്‍കൂട്ടാണ്. സംഗീത സ്പര്‍ശം കൊണ്ട് മായാജാലം ആവോളം ആസ്വദിക്കാന്‍ തയ്യാറായികൊള്ളൂ.

 അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ന്യൂപോര്‍ട്ടിലെ ന്യൂപോര്‍ട്ട്‌ സെന്ററിലും ഈസ്റ്റ്‌ ഹാമിലെ വാല്‍ത്താഹ്സ്റ്റോ ഹാളിലും  ലെസ്റ്റ്‌റിലെ ലെസ്റ്റ്‌ര്‍ അഥീനായിലും കാണികള്‍ക്കായി മിതമായ നിരക്കില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. യുകെയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കലാപ്രകടനത്തിനായി നിങ്ങളുടെ ഒരു ദിവസം മാറ്റി വച്ചുകൊള്ളൂ.

ഈ മെഗാഷോയുമായി  ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക്  യുക്മ പ്രസിഡന്റ്‌ വിജി കെ.പി -07429590337, സെക്രട്ടറി  ബിന്‍സു ജോണ്‍-07828840530, വൈസ് പ്രസിഡന്റ്‌ ബീന സെന്‍സ്-07809450561  എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഈ മെഗാ പരിപാടി നടക്കുന്ന സ്ഥലങ്ങളുടെ അഡ്രസ്സും അതാതിടങ്ങളില്‍ ഇതിനായി ബന്ധപ്പെടെണ്ടവരുടെ പേരും നമ്പരും ചുവടെ ചേര്‍ക്കുന്നു.

 

1. 2014 ജൂണ്‍ ആറാംതീയതി വെള്ളിയാഴ്ച ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട്‌ സെന്‍റര്‍

ബിജു തോമസ്‌,ന്യൂപോര്‍ട്ട്‌-07875332761, തോമസ്‌കുട്ടി ജോസഫ്‌, കാര്‍ഡിഫ്-07846122982, ബോബി ജോസഫ്‌,കാര്‍ഡിഫ്-07886325383, ജോബി മാത്യു,ന്യൂപോര്‍ട്ട്‌-07460329660, സനീഷ് ചാക്കോ,ന്യൂ പോര്‍ട്ട്‌-07951341524, റ്റോസി  തോമസ്‌,  ന്യൂപോര്‍ട്ട്‌-07877778301, അഭിലാഷ് തോമസ്‌, വെസ്റ്റ്‌ വെയില്‍സ് - 07714994680, ജോജി ജോസ്, സ്വാന്‍സി-07912874607, റെജി പീറ്റര്‍-07713183350, കൈരളി സ്റ്റോര്‍സ്, കാര്‍ഡിഫ്- 07947256834, ജെഗി ജോസഫ്‌ , ബ്രിസ്റ്റോള്‍-07462220005, എബി ജോസ്-07506926360, മാത്യു അമ്മായിക്കുന്നേല്‍- 07737495440

 

2. 2014 ജൂണ്‍ ഏഴാംതീയതി ശനിയാഴ്ച ഈസ്റ്റ്‌ഹാം വാല്‍ത്താഹ്സ്റ്റോ ഹാള്‍ ജെയ്സണ്‍ ജോര്‍ജ്ജ്-07841613973,ജോമോന്‍ കുന്നേല്‍-07863210604, അനു.കെ. ജോസഫ്‌-07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍-07793452184

 

3. 2014  ജൂണ്‍ എട്ടാംതീയതി ഞായറാഴ്ച ലെസ്റ്ററിലെ ലെസ്റ്റ്‌ര്‍ അഥീന റോയി ഫ്രാന്‍സിസ്-07717754609, ബിനു മാത്യു-07883010229, അജയ് പെരുംപാലത്ത്-07859320023,അനീഷ്‌ ജോണ്‍-07916123248,സോണി ജോര്‍ജ്ജ്-07877541649, ബെന്നി പോള്‍-07868314250




കൂടുതല്‍വാര്‍ത്തകള്‍.