CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 6 Seconds Ago
Breaking Now

കെ പിസിസി ജന സെക്രട്ടറി അഡ്വ.സജീവ് ജോസഫിന് ലണ്ടനില്‍ ഉജ്ജ്വല സ്വീകരണം

ലണ്ടന്‍ ; നെഹ്‌റു യുവ കേന്ദ്രയുടെ നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കെപിസിസി ജന .സെക്രട്ടറിയുമായ അഡ്വ.സജീവ് ജോസഫിന് ലണ്ടനില്‍ ഉജ്ജ്വല സ്വീകരണം നല്‍കുന്നു.20ാം തിയതി ഞായറാഴ്ച 12.30ന് ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ വച്ചു നടക്കുന്ന പരിപാടികള്‍ക്ക് ഒഐസിസി യുകെയുടെ കീഴിലുള്ള ലണ്ടന്‍ റീജിയണാണ് നേതൃത്വം നല്‍കുന്നത് .കണ്‍വീനര്‍ ശ്രീ ഹരിദാസ് മഖ്യ പ്രഭാഷണം നടത്തും.നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ ,വിവിധ റീജിയണുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.

 

ചെറിയ പ്രായത്തില്‍ തന്നെ കെപിസിസി സെക്രട്ടറി സ്ഥാനത്തെത്തിയ സജീവ് ജോസഫ് എഐസിസിയുടെ യൂണിറ്റ് മാനേജ്‌മെന്റ് സിസ്റ്റം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിജയകരമായി പരീക്ഷിച്ച് വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചയാളാണ് .ബ്ലോക്ക് തലം വരെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത പച്ച,ചുവപ്പ് കാര്‍ഡുകള്‍ നല്‍കുന്ന സംവിധാനമായിരുന്ന യൂണിറ്റ് മാനേജ്‌മെന്റ് സിസ്റ്റം.കണ്ണൂര്‍ ഉള്ളിക്കല്‍ സ്വദേശിയായ സജീവ് കേരളത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .

 

സ്വീകരണ പരിപാടിയോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

ടി ഹരിദാസ് ; 07775833754

ഗിരി മാധവന്‍ ; 07932928363

 

ടോണി ചെറിയാന്‍ ; 07584074707

 




കൂടുതല്‍വാര്‍ത്തകള്‍.