CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 18 Seconds Ago
Breaking Now

ഓക്‌സ്മാസ് ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 20ന്

ഓക്‌സ്‌ഫോര്‍ഡ് മലയാളികളുടെ സംഘടനയായ ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 20ന് തന്നെ നടത്തപ്പെടും.മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈസ്റ്റര്‍ ദിനത്തില്‍ തന്നെ ആഘോഷപരിപാടികള്‍ ക്രമീകരിക്കാന്‍ ഓക്‌സ്മാസിനു സാധിച്ചതില്‍ അംഗങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി. ഈസ്റ്റര്‍,വിഷു എന്നീ രണ്ടു ആഘോഷങ്ങളേയും കോര്‍ത്തിണക്കിയുള്ള നിരവധി പരിപാടികളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് .

സെന്റ് ജോര്‍ജ് ദി ഗ്രേറ്റ് കത്തോലിക് സ്‌കൂള്‍ ഹാള്‍, കൗലി ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ ആരംഭിക്കുന്ന കലാപരിപാടികള്‍ വൈകീട്ട് 9 മണിയോടെ സമാപിക്കും.കണ്ണിനും കാതിനും ഇമ്പമേകുന്ന നിരവധി പരിപാടികള്‍ കണ്ട് ആസ്വദിക്കാന്‍ ഓക്‌സ്‌ഫോഡിലെ എല്ലാ ഓക്‌സ്മാസ് അംഗങ്ങളെയും കമ്മറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.