CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 15 Seconds Ago
Breaking Now

ലെസ്‌റ്റെര്‍ കേരളാ കമ്മ്യുണിറ്റിക്ക് നവ സാരഥ്യം... ബെന്നി പോള്‍ പ്രസിഡന്റ്, ബ്ലെസി ഷാജി സെക്രട്ടറി

യു.കെയിലെ പ്രമുഖ അസോസിയേഷനുകളിലോന്നായ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പുതിയ നേതൃത്വം ചുമതലയേറ്റു. ഇക്കഴിഞ്ഞ മാർച്ച്‌ 15ാം തീയതി ലെസ്‌റ്റെര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ വച്ചു, മുന്‍ പ്രസിഡന്റ് റ്റെൽസ്മോന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  ജനറല്‍ ബോഡി മീറ്റിങ്ങില്‍ 24 അംഗ കമ്മിറ്റിയും, തുടര്‍ന്ന്  നടന്ന കമ്മിറ്റി മീറ്റിങ്ങില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.


 

 

 

 

 

 

 

 

പ്രസിഡന്റ് ബെന്നി പോള്‍, സെക്രട്ടറി ബ്ലെസി ഷാജി , വൈസ് പ്രസിഡന്റ് ശാന്തി സുനില്‍, ജോയിന്റ് സെക്രട്ടറി അനീഷ് ജോണ്‍, ട്രെഷറര്‍ ജോസഫ് ഇമ്മാനുവല്‍ എന്നിവരെ തിരഞ്ഞെടുത്തു. അതോടൊപ്പം ഈ വര്‍ഷത്തെ കായിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി സജി സിറിയക്, ജോബി ജോസഫ് എന്നിവരെയും, കലാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ആർട്സ് കോര്‍ഡിനേറ്റേഴ്‌സ് ആയി സോണി ജോർജ്, ബിൻസിമ ഷാജു എന്നിവരെയും, പി. ആര്‍. ഓ ആയി റ്റെൽസ്മോന്‍ തോമസ്, അജയ് പെരുമ്പലത്ത് എന്നിവരെയും തിരഞ്ഞെടുത്തു. വരും വര്‍ഷങ്ങളിലും അസോസിയേഷന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും നിസീമമായ സഹകരണം പുതിയ പ്രസിഡന്റ് ബെന്നി പോള്‍ അഭ്യർഥിച്ചു. സപ്‌ളിമെന്ററി സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന ഡാന്‍സ്, മലയാളം, വാദ്യോപകരണ ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേകം കമ്മിറ്റിയെയും ചുമതലപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.