CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 44 Seconds Ago
Breaking Now

ഷെവലിയര്‍ ബെന്നി പുന്നത്തറ നയിക്കുന്ന 'ശാലോം റസിഡൻഷ്യൽ ഫെസ്റ്റിവൽ മെയ് 16 മുതൽ"

യൂറോപ്പില്‍ ഇതാദ്യമായി ശാലോം മിനിസ്ട്രീസ് ഒരുക്കുന്ന ത്രിദിനറെസിഡെന്‍ഷ്യല്‍ ധ്യാനം 'ശാലോംറെസിഡെന്‍ഷ്യല്‍ഫെസ്റ്റിവല്‍' മെയ് 16 മുതല്‍ 18 വരെ നോര്‍ത്ത് വെയില്‍സിലെ കെഫിന്‍ലീ പാര്‍ക്ക്കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 'അങ്ങു മാത്രമാണ് കര്‍ത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളുംഅറിയട്ടെ...'(ഏശയ്യ37:20) എന്ന ദൈവവചനമാണ് ശാലോം റെസിഡെന്‍ഷ്യല്‍ ഫെസ്റ്റിവലിന്റെ അടയാളവാക്യം. ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ, ശാലോം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ: റോയ് പാലാട്ടി സിഎംഐ, ഡോ. ജോണ്‍ ഡി തുടങ്ങിയവര്‍ വചനം പങ്കുവയ്ക്കും. മെയ് 16 രാവിലെ പത്തു മുതല്‍ മെയ് 18 വൈകുന്നേരം നാലു വരെയാണ് ധ്യാനപരിപാടികള്‍. കൊച്ചുകുട്ടികള്‍ക്കായി 'ബേബി സിറ്റിംഗ്' സൗകര്യം ഏര്‍പ്പെടുത്തുന്നതു കൊണ്ട് മാതാപിതാക്കള്‍ക്ക് ധ്യാനത്തില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയും. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേകം സെഷനുകള്‍ ഉണ്ടാവും. 13 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് 125 പൗണ്ടും 1113പ്രായക്കാര്‍ക്കു 90 പൗണ്ടും 310വയസുകാര്‍ക്കു65 പൌണ്ടുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.

മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ശാലോം ശുശ്രൂഷകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ശുശ്രൂഷയാണ് ശാലോം. പെരുവണ്ണാമൂഴി എന്ന കുഗ്രാമത്തില്‍ ആരംഭിച്ച ഈ ശുശ്രൂഷയിലൂടെ ഇപ്പോള്‍ 123 രാജ്യങ്ങളില്‍ വചനം പങ്കുവയ്ക്കപ്പെടുന്നു. അനേകരെ രക്ഷയിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ശാലോം കൂട്ടായ്മയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ധ്യാനത്തില്‍പ്രവേശനം ലഭിക്കൂ. ശാലോം വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം: http://shalomus.org/ukfestreg.php 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശാലോം ഓഫീസ്: 020 3514 1275, സിബി തോമസ്: 07988 996412, രാജു ജോസ്: 07939 945138, ഡോണ മേരി ജോസ്: 07585 767676




കൂടുതല്‍വാര്‍ത്തകള്‍.