CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 52 Seconds Ago
Breaking Now

ഫാ.ജോസഫ് വെള്ളനാലിന്റെ 'സഹയാത്രികന്‍'എന്ന നാടകാവിഷ്‌കരം ഹൃദയങ്ങളിലേക്ക്

ഡബ്ലിന്‍ : ബൈബിള്‍ നാടകങ്ങളിലെ ഏറ്റവും മികച്ച സൃഷ്ടി എന്നു വിലയിരുത്തപെടുന്ന വിശുദ്ധ ഔസേപ്പിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള  'സഹയാത്രികന്‍'എന്ന നാടകാവിഷ്‌കരം ശ്രദ്ധേയമാകുന്നു . 

 

ഡബ്ലിനിലെ സെന്റ് വിന്‌സന്റ്‌സ് കാത്തലിക് കൂട്ടായ്മയില്‍ തിരുനാളിനോട് അനുബന്ധിച്ചു കഴിഞ്ഞ ശനിയാഴ്ച്ച നടത്തപ്പെട്ട സഹയാത്രികന്‍ എന്ന  നീണ്ട നാടകത്തിന്റെ രചനയും ,സംവിധാനവും നീര്‍വഹിച്ചത് ഫാ.ജോസഫ് വെള്ളനാലാണ്. 

 

നാടകാവതരണത്തിനുള്ള കൂട്ടായ്മ അംഗങ്ങളുടെ താത്പര്യം കണ്ടപ്പോള്‍ പുതിയ ഒരു നാടകം തന്നെ ആവാമെന്ന് തീരുമാനിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ ഒരു നാടകം എഴുതി,കഥാപാത്രങ്ങളെ കണ്ടെത്തി ,റിഹേഴ്‌സല്‍ നടത്തി ,രംഗ സംവിധാനം ഒരുക്കി അരങ്ങില്‍ എത്തിക്കുക സാധ്യമാവുമെന്ന് കരുതാത്ത ഒരു സംഭവമാണ് .വിശുദ്ധ ഔസേപ്പിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള നാടകമായിരുന്നെങ്കിലും ,നാടകീയ മുഹൂര്‍ത്തങ്ങളും ,നര്‍മ്മവും ,ചാലിച്ചു കഥയെ മനോഹരമാക്കിയിരുന്നു.

 

റിസണ്‍ ചുങ്കത്തും ,ജോഷി കൊച്ചുപറമ്പിലും സാങ്കേതിക സഹായം ഒരുക്കി. സെന്റ് ജോസഫിന്റെ ജീവിതചരിത്രത്തിലെ അറിയപ്പെടാത്ത സംഭവങ്ങള്‍ക്കൊപ്പം കലാപരമായ കൂട്ടിചേര്‍ക്കലുകള്‍ കൂടിയായപ്പോള്‍ നാടകം ഒന്നാന്തരമായി.

 

യോവാക്കിമും അന്നയും ഔസേപ്പിനെ അന്വേഷിച്ചു വരുന്നിടത്താണ് നാടകം തുടങ്ങുന്നത്.ഔസേപ്പിന്റെ മരണം വരെയുള്ള സംഭവങ്ങളാണ് നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായ ഔസേപ്പിനോപ്പം നാടകത്തില്‍ ഉടനീളമുള്ള സഹയാത്രികന്‍ എന്ന കഥാപാത്രമാണ് നാടകത്തിലെ കേന്ദ്രബിന്ദു. ജീവിതത്തില്‍ ഉടനീളം ഔസേപ്പിന് താങ്ങും തുണയുമായി ഉപദേശങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്ന സഹയാത്രികന് ഒരു കാവല്‍മാലാഖയുടെ റോളാണ് നാടക രചയിതാവ് നല്‍കുന്നത്.

 

ചില സന്ദര്‍ഭളില്‍ മണിക്കുറുകള്‍ വരെ ഇരുനിട്ടും മുന്നോട്ട് എഴുതാനാവാതെ  വന്ന സാഹചരത്തില്‍ കാവല്‍മാലാഖയുടെ തുണയാല്‍ ഈ നാടകാവതരണം സ്വാര്‍ഥകമായി ഫാ.വെള്ളനാല്‍ മനസ് തുറന്നു.

 

അയര്‍ലണ്ടിലെ കലാരംഗത്ത് ഒട്ടേറെ അഭിനിയിതാക്കളെ കണ്ടെത്തുന്നതിന്റെ ക്രഡിറ്റ് ഫാ,ജോസഫ് വെള്ളനാലിനും കൊടുത്തേ മതിയാവു. അയര്‍ലണ്ടിലെ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്താനും,പ്രോത്സാഹംനല്കാനും ട്രിനിറ്റി കോളജില്‍ പി എച്ച് ഡി ചെയ്യുന്ന അദ്ദേഹം കാട്ടുന്ന താല്പര്യവും അഭിനന്ദനീയം തന്നെ.

 

സഹയാത്രികന്‍ സംവിധാനം ചെയ്ത ഫാ.ജോസഫ് വെള്ളനാലിന് ,ഫാ. മനോജ് പൊന്‍കാട്ടില്‍ സെന്റ് വിന്‌സന്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഉപഹാരം നല്‍കി ആദരിച്ചു  




കൂടുതല്‍വാര്‍ത്തകള്‍.