CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 8 Seconds Ago
Breaking Now

ലിമയുടെ കിഡ്‌സ് ക്ലബ്ബ് ശനിയാഴ്ച്ച

ലിവര്‍പൂള്‍ മലയാളികളുടെ പ്രഥമ സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ ഈ വര്‍ഷത്തെ കിഡ്‌സ് ക്ലബ്ബ് മേയ് 3 നു ശനിയാഴ്ച ലിവര്‍പൂളില്‍ വച്ചു നടത്തപ്പെടുന്നു.  ലിവര്‍പൂളിനടുത്ത്  ഓംസ്‌കിര്‍ക്കിലുള്ള ഫാര്‍മേര്‍സ് ടെഡ് ഫാമില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 3.30 വരെ ക്രമീകരിച്ചിരിക്കുന്ന പ്രോഗ്രം കുട്ടികളെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും തികച്ചും ആസ്വാദനപ്രദമായ ഒട്ടേറെ വിഭവങ്ങള്‍ ഉള്ള ഈ പാര്‍ക്കില്‍ സമ്മര്‍ സീസണില്‍ ഉള്ള ഒരു ആഴ്ച അവസാനം ചിലവഴിക്കാന്‍ ലിമ ഒരുക്കുന്ന ഒരു അസുലഭ സന്ദര്‍ഭമായിരിക്കും ലിമയുടെ കിഡ്‌സ് ക്ലബ്ബ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കുടുംബങ്ങളും ശനിയാഴ്ച രാവിലെ 10.00 മണിക്കു മുന്‍പായി താഴപ്പറയുന്ന പാര്‍ക്കിന്റെ അഡ്രസില്‍ എത്തിച്ചേരുക.  ടിക്കറ്റു സംബന്ദ്ധിക്കുന്ന  വിവരങ്ങള്‍ക്ക് ഫാമിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് ലിമയുടെ പ്രസിഡ്ന്റ് ഷാജു ഉതുപ്പ് ടെലി. 07931591307, സെക്രട്ടറി ദിനൂപ് , ടെലി. 07917222646 മായി ബന്ധപ്പെടുക.

പാര്‍ക്കിന്റെ  അഡ്രസ് , FARMER TED'S FARM PARK, WORRALL HOUSE FARM, FLATMANS LANE, ORMSKIRK, LANCASHIRE, L39 7HW

 

വാര്‍ത്ത അയച്ചത്,  ജോസ് മാത്യു ,  ലിവര്‍പൂള്‍




കൂടുതല്‍വാര്‍ത്തകള്‍.