CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 12 Seconds Ago
Breaking Now

യുക്മ വെയില്‍സ് റീജിയണല്‍ കായികമേള - ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി ചാമ്പ്യന്‍മാര്‍, സ്വാന്‍സി റണ്ണേര്‍സ് അപ്

അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ യുക്മ വെയിൽസ് റീജിയണല്‍ കായികമേള പര്യവസാനിച്ചപ്പോള്‍ ആതിഥേയരായ ന്യൂപോർട്ട്‌ മലയാളി കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. സ്വാന്‍സി മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മേളയില്‍ വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന്‍, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ എന്നിവ മൂന്നും നാലും സ്ഥാനത്തെത്തി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാവിലെ മുതൽ തന്നെ വെയിൽസ് റീജിയനു കീഴിലുള്ള എല്ലാ അസോസിയേഷനുകളിൽ നിന്നും അംഗങ്ങൾ ന്യൂപോർട്ടിലെ ഗെയർ സ്കൂൾ ഗ്രൌണ്ടിൽ ഒഴുകിയെത്തി. ചന്നം പിന്നം പെയ്ത മഴക്കോ വീശിയടിച്ച കാറ്റിനോ ശമിപ്പിക്കാന്‍ പറ്റിയതായിരുന്നില്ല കായിക താരങ്ങളുടെ പോരാട്ട വീര്യം. മത്സരം മുറുകിയതോടെ കാലാവസ്ഥയും അനുകൂലമായി മാറി. മെയ് 31നു നടക്കുന്ന നാഷണല്‍ കലാമേളയില്‍ വെയില്‍സ് റീജിയനെ പ്രതിനിധീകരിക്കുക എന്ന തീരുമാനം മനസ്സിലുറപ്പിച്ചു നൂറിലധികം കായിക താരങ്ങളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. 

കായിക മേളക്ക് തുടക്കം കുറിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ്‌ ശ്രീ. വിജി പൈലീ കായിക മേള ഉത്ഘാടനം ചെയ്തു. യുക്മ നാഷണൽ സെക്രട്ടറി ബിൻസു ജോണ്‍ ആശംസയർപ്പിച്ചു. വെയിൽസ് റീജിയണൽ പ്രസിഡന്റ്‌ ബിജു തോമസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടോസ്സി തോമസ്‌ സ്വാഗതവും തോമസ്കുട്ടി ജോസഫ്‌ കൃതജ്ഞതയും രേഖപ്പെടുത്തി. .

കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കായിക മത്സരങ്ങള്‍ നടന്നത്. വ്യക്തിഗത ഇനങ്ങള്‍ക്ക് ശേഷം കലാശക്കൊട്ടായി സംഘടിപ്പിച്ച പുരുഷന്മാരുടെ വടംവലി മത്സരത്തിൽ സ്വാൻസീ മലയാളീ അസോസിയേഷൻ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ന്യൂപോർട്ടിനെ തോൽപ്പിച്ച് ട്രോഫി കരസ്ഥമാക്കി. വനിതകളുടെ വടംവലിയിൽ സ്വാന്‍സി മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയുടെ വനിതകള്‍ ഇതിനു പകരം വീട്ടി ജേതാക്കളായി. 159 പോയിന്‍റ് കരസ്ഥമാക്കിയാണ് ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടത്. 

മത്സരങ്ങള്‍ക്ക് ശേഷം അഞ്ചു മണിയോടെ ഗെയർ ഓഡിറ്റോരിയത്തിൽ വച്ച് നടന്ന സമാപന ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായിക മേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കായികമേളയുടെ വിജയത്തിനായി പ്രയത്നിച്ചവർക്കും, മേളയില്‍ പങ്കെടുത്തവർക്കും ഓർഗനൈസിംഗ് കമ്മിറ്റിക്കുവേണ്ടി ബിജു തോമസ്‌, തോമസുകുട്ടി, ടോസി തോമസ്‌, ജോമിച്ചൻ, അലക്സ്‌, ബിനോയ്‌, ജോബി, സനീഷ്, ആന്‍സി റോബി എന്നിവര്‍ നന്ദി അറിയിക്കുന്നു.

https://picasaweb.google.com/110614554430358902713/UUKMASPORTSMEET 




കൂടുതല്‍വാര്‍ത്തകള്‍.