CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes Ago
Breaking Now

ഈസ്റ്റർ വിഷു ആഘോഷ ദിനത്തിൽ സാലിസ്ബറി മലയാളി അസോസിയേഷന് നവ നേതൃത്വവും യോഗാ ക്ലാസ് ഉത്ഘാടനവും.

സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈസ്റെർ വിഷു 2014 ഏപ്രിൽ 26 ശനിയാഴ്ച ബ്രിറ്റ്ഫോർഡ് മെമ്മോറിയാൽ ഹാളിൽ വർണ്ണശബളമായി.വൈകുന്നേരം നാല് മണിക്ക് പ്രസിഡന്റ്‌ ശ്രീ സ്റ്റാലിൻ സണ്ണിയുടെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ ശ്രീമതി രാജി ബിജു ഏവർക്കും സ്വാഗതം അർപ്പിച്ചു. സെക്രട്ടറി ശ്രീമതി മേഴ്സി സജീഷ് വാർഷിക റിപ്പോർട്ട്ക്മ അവതരിപ്പിച്ച് സംഘടന നേടിയ നേട്ടങ്ങളെ എടുത്തു കാട്ടിയപ്പോൾ അംഗങ്ങൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് യുക്മ  നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജി തോമസ്‌, സർക്കുലർ ആർട്സ് പ്രതിനിധി ശ്രീ അലക്സ്‌, ആൻഡോവർ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ മനോജ്‌, ഡോക്ടർ ദീപക് തോമസ്‌ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിച്ച് ആഘോഷം ഉത്ഘാടനം ചെയ്തു. അതിനു ശേഷം  സംസാരിച്ച ശ്രീ ഷാജി തോമസ്‌ സംഘടനയുടെ നേട്ടങ്ങളെ എടുത്തു കാട്ടുകയും യുക്മയുടെ കർമ്മ പരിപാടികളെക്കുറിച്ച് വിവരണം നല്കുകയുമുണ്ടായി. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ്‌ സ്റ്റാലിൻ സണ്ണി സംഘടന നേടിയ ജനപ്രീതിയും അതിനു അംഗങ്ങൾ നല്കുന്ന നിർലോഭമായ സഹായ സഹകരണങ്ങളും പ്രകീർത്തിച്ച് സംസാരിച്ചു. തുടർന്ന് സർക്കുലർ ആര്ട്സ് പ്രതിനിധി ശ്രീ അലക്സ്‌ സാലിസ്ബറി സമൂഹത്തിൽ സംഘടന ചെലുത്തിയ സ്വാധീനവും സംഘടനയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങളും എടുത്തു പറഞ്ഞു. ആൻഡോവർ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ മനോജ്‌ സംഘടനക്ക് എല്ലാ വിധ ആശംസകളും നേർന്നു.  തുടർന്ന് സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചുമതലകൾ ഏറ്റെടുത്തു. രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ശ്രീ സുജു ജോസഫ്‌, വൈസ് പ്ര്സിടെന്റ്റ് ശ്രീമതി ഷൈന ജോജി, സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ, ജോയിന്റ് സെക്രെടറി ശ്രീമതി രാജി ബിജു, ട്രെഷരാർ ശ്രീ സാബു ജോസഫ്‌ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീമതി മേഴ്സി സജീഷ്, ശ്രീമതി സീന ഷിബു എന്നിവർ ഐകകണ്ടെന തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ യുക്മ പ്രതിനിധികളായി ശ്രീ സുജു ജോസഫ്‌, ശ്രീ ഷിബു ജോണ്‍, ശ്രീ സജീഷ് കുഞ്ഞെറിയ എന്നിവർ തന്നെ തുടരും. പുതിയ ഭാരവാഹികൾക്ക് രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി ഭാവുകങ്ങൾ നേര്ന്നതോടൊപ്പം സംഘടനയെ മുന്നോട്ടു നയിക്കാൻ ഏറെ പരിശ്രമിച്ച്ച്ച ശ്രീ സ്റ്റാലിനും സംഘടനയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ചിട്ടയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി മുന്നോട്ടു നയിച്ച ശ്രീമതി മേഴ്സി സജീഷ്, സംഘടനക്കു ശക്തമായ ഒരു സാമ്പത്തികാടിത്തറ നൽകിയ ശ്രീ ജേക്കബ് ചാക്കോക്കും ഇവർക്ക് പിന്നിൽ ഒരേ മനസ്സോടെ പ്രവർത്തിച്ച ശ്രീമതി സീന ഷിബു, ശ്രീ സെബാസ്റ്റ്യൻ,ശ്രീ ആഞ്ജലോ ഫ്രാൻസിസ് എന്നിവർക്ക് നന്ദി അർപ്പിച്ചു. മാനവതയുടെ നേതൃത്വത്തിൽ സംഘടന ആരംഭിക്കുന്ന യോഗ ക്ലാസ് മാനവത ചെയർമാൻ ശ്രീ ശ്രീനിവാസ് അല്ലുരി, യോഗ അധ്യാപിക ശ്രീമതി ലീന തോമസ്‌ എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു. യോഗയിലൂടെ ആരോഗ്യകരമായ ജീവിത ശൈലിയും ജീവകാരുണ്യ പ്രവര്ത്തികളും പ്രചരിപ്പിക്കുന്നതിന് ലോകം മുഴുവൻ സഞ്ചരിക്കുകയും യത്നിക്കുകയും ചെയ്ത ശ്രീ ശ്രീനിവാസ് അല്ലുരിയെ പ്രസിഡന്റ്‌ ശ്രീ സുജു ജോസെഫും മുൻ പ്രസിഡന്റ്‌ ശ്രീ സ്റ്റാലിൻ സണ്ണിയും പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടന നടത്തുന്ന മലയാളം ക്ലാസ്സ് നൃത്ത പഠന ക്ലാസ്, സംഗീത ക്ലാസ് ഇവക്ക് പുറമേ യോഗാ ക്ലാസ്സും ആരംഭിച്ചത് അംഗങ്ങളെ കൂടുതൽ ആവേശഭരിതരാക്കി. രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണിയുടെ നേതൃത്വത്തിൽ ഒരുക്കിയ മച്ചാൻസ് തട്ടുകട പുതിയൊരനുഭവമായി. നെയ്യ റോസ്റ്റ് മുതൽ ചെമ്മീൻ ദോശ വരെ വിവിധ തരം ദോശകൾ ചൂടോടെ ഉണ്ടാക്കി നൽകിയപ്പോൾ തദേശീയരായ അതിഥികൾക്കും ആവേശമായി. ദോശ ചുടാൻ തദേശീയരും ഒപ്പം കൂടിയതോടെ ആഘോഷത്തിന്റെ ഹൈലൈറ്റ് തട്ടുകടയായി. കുഞ്ഞുങ്ങളുടെ കലാപരിപാടികൽക്കൊപ്പം മേഴ്സി സജീഷും സില്വി ജോസും ചേർന്നൊരുക്കിയ വിനോദ പരിപാടികൾ അവതരണ രീതി കൊണ്ട് ഹൃദ്യമായി. ശ്രീമതി സന്ധ്യാ പ്രെജുവും ശ്രീമതി രമ്യ ജിതിനും കൊച്ചു ഗായകൻ ജോഹാനും ഗാനാലപനവുമായി രംഗത്തെത്തിയപ്പോൾ വയലിനിൽ വിസ്മയം തീർത്ത് ശ്രീ ജിതിൻ കാണികളെ ആവേശത്തിലാക്കി.  തുടർന്ന് നടന്ന നറുക്കെടുപ്പിൽ സ്നിപ് സ്പോൻസർ ചെയ്ത ഒന്നാം സമ്മാനം ബിജു തോമസ്‌ കരസ്ഥമാക്കി.  രണ്ടാം സമ്മാനത്തിന് ശ്രീ ജോസ് കെ ആന്റണി അർഹനായി. ശ്രീ ജേകബ് ചാക്കോ ഏവർക്കും നന്ദി അർപ്പിച്ചു. രാത്രി  പത്തു മണിയോടെ പരിപാടികൾക്ക് പരിസമാപ്തിയായി. പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ ബിജു തോമസ്‌ എടുത്ത ചിത്രങ്ങൾ ചുവടെ കാണാം.  https://plus.google.com/photos/110592287508333455085/albums/6010139932305185377?banner=pwa




കൂടുതല്‍വാര്‍ത്തകള്‍.