CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 4 Seconds Ago
Breaking Now

ഇടുക്കി സംഗമം.... ഇടുക്കി M L A റോഷി അഗസ്റ്റിന്‍റെ സന്ദേശം ലഭിച്ചു.

ഈ വരുന്ന ജൂണ്‍ മാസം 21 ന് നടക്കുന്ന ഇംഗ്ലണ്ട് ഇടുക്കി ജില്ല സംഗമത്തിന് ഇടുക്കി MLA റോഷി ആഗസ്റ്റിന്‍ എല്ലാ മംഗളങ്ങളും നേര്‍ന്നു കൊണ്ട് അയച്ച സന്ദേശം ലഭിച്ചു . അന്യ ദേശത്ത്‌ ആയിരിക്കുമ്പോളും സ്വന്തം നാടിന്‍റെ വേദനകളില്‍ പങ്കുകൊള്ളാന്‍ ഇംഗ്ലണ്ടിലെ ഇടുക്കിക്കാര്‍ കാണിക്കുന്ന ഉത്സഹത്തെ അദ്ദേഹം അഭിനന്ദിച്ചു.  ഇടുക്കിയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ച തടിയമ്പടെ ജോസിന്റെ കുടുംബത്തിനു ബഹു. റോഷി ഇവിടെ വന്നപ്പോള്‍ പിരിച്ചു കൊടുത്തയച്ച മുപ്പത്തിഅയ്യായിരം രൂപയ്ക്കു അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റോഷി ഇംഗ്ലണ്ട് സന്ദർശിച്ചപ്പോള്‍ മാഞ്ചസ്റ്ററില്‍ വച്ച് നല്‍കിയ സ്വീകരണത്തെയും അദ്ദേഹം സന്ദേശത്തില്‍ സ്മരിക്കുന്നുണ്ട് .

ഇടുക്കിയുടെ വികസനത്തിന്‌ ഇടുക്കി താലുക്ക് രൂപികരിക്കുകയും  മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനും അതുപോലെ ഒട്ടേറെ റോഡുകള്‍ നിര്‍മിക്കുകയും ഒക്കെ ചെയ്തു കൊണ്ട് വികസനത്തിന്‍റെ കൊടികൂറ തന്നെ ഇടുക്കിയില്‍ ഉയര്‍ത്തിയ റോഷിയുടെ സന്ദേശം വലിയ ഉണര്‍വാണ് ഇടുക്കിക്കാരില്‍ ഉണ്ടാക്കിയിരിക്കുന്നത്.  ഇടുക്കി ജില്ല സംഗമം തുടങ്ങി രണ്ടു വര്‍ഷം കൊണ്ട് തന്നെ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനം  സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് ചാരിതാർത്ഥ്യം ഉണ്ട്. ഇടുക്കിയില്‍ നിന്നും ഇംഗ്ലണ്ടിൽ കുടിയേറിയ എല്ലാവര്‍ക്കും പരസ്പരം അറിയുന്നതിനും ആ പഴയ കാല ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കാനും സ്നേഹവിരുന്നില്‍ പങ്കെടുക്കാനും കിട്ടുന്ന ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് സംഗമം കമ്മിറ്റി അഭ്യർഥിക്കുന്നു .  

ഇതുവരെ ഉള്ള സംഗമത്തിന്‍റെ പ്രവര്‍ത്തനം കൊണ്ട് U Kയില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഇടുക്കികാരും ആയി ഒരു നല്ല ബന്ധം സ്ഥാപിക്കുവാനും എല്ലാ അംഗങ്ങള്‍ക്കും പരസ്പരം അറിയുവാനും കഴിഞ്ഞിട്ടുണ്ട് എന്നുള്ളതില്‍ ഞങ്ങള്‍ക്ക് സന്തോഷം ഉണ്ട്. ലിവര്‍പൂളില്‍ നടക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍  കോര്‍ട്ട് ഉള്‍പ്പെടെ വിവിധ തരം എന്‍റെര്‍ടിമെന്റ്റ് പ്രോഗ്രാമുകള്‍ ക്രമീകരിച്ചിട്ടുണ്ട്   . ഈ ഇടുക്കി കുട്ടായ്മയിലേക്ക് എല്ലാ ഇടുക്കിക്കാരും ഒഴുകി എത്തി ഇതൊരു വന്‍ വിജയം ആക്കി തിര്‍ക്കണം എന്ന് കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

സംഗമവും ആയി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക

1,തോമസ്‌ വരകുകാല( മാഞ്ചസ്റ്റർ  ) 07886681436

2, റോയ് മാത്യു  ( മാഞ്ചസ്റ്റർ )             07828009530

3, ബെന്നി മേചെരിമാണ്ണില്‍ (നോര്‍ത്ത് വെയില്‍സ് ) 07889971259

4, പീറ്റര്‍ താണോലില്‍ (വെയില്‍സ് )         07713183350

5,ജൈസണ്‍ തോമസ്‌ (ലെസ്റെര്‍ )        07846768114

6,റോയ് മാത്യു (ലിവര്‍പൂള്‍)            07956901683

7, ബിജു അഗസ്റ്റിന്‍ (നോര്‍വിച്ചു)  07846170050

8,ബിജു ജോസഫ്‌ (ന്യൂ കാസില്‍)          07986155744

9, മനോജ്‌ ജോസഫ്‌ ( സസെക്സ് )07915656624

10, ജോജി തോമസ്‌ (ലീഡ്സ് )  07728374426

സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്‌ താഴെ കൊടുക്കുന്നു:

Whiston town hall, Old colliery road, Whiston, L35 3QX         




കൂടുതല്‍വാര്‍ത്തകള്‍.