CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 7 Seconds Ago
Breaking Now

എൻമയുടെ ഈസ്റ്റർ - വിഷു ആഘോഷം ശ്രദ്ധേയമായി

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷം ഗംഭീരമായി. 2014 മെയ് 3 ന് വൈകുന്നേരം നാല് മണിക്ക് പോട്ടെഴ്സ് ബാറിലുള്ള സെന്റ്‌ ജോണ്‍ മെതഡിസ്റ്റ് ചർച്ച് ഹാളിൽ ആഘോഷ പരിപാടികൾ ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ ജോർജ് പാറ്റിയാലിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ സിസിലി ജോർജ് ഉത്ഘാടനം നിർവഹിച്ചു .


സെക്രട്ടറി റജി നന്തിക്കാട്ട് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സഫിയ ബിനു കൃതജ്ഞതയും പറഞ്ഞു. തുടർന്ന് നടന്ന കലാ പരിപാടികൾ അവതരണ മികവിൽ ഉന്നത നിലവാരം പുലർത്തി. ടെസ്സി രാജേഷിന്റെ ശിക്ഷണത്തിൽ എൻമയുടെ കുട്ടികൾ വിവധതരം നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. 


എൻമയുടെ യുവജനങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസുകൾ കാണികളെ ആവേശത്തിലാക്കി. പ്രമുഖ ഗായകരായ വക്കം ജി. സുരേഷ് കുമാർ, ജിനു പണിക്കർ, അജിത്ത് തുടങ്ങിയവരോടൊപ്പം എൻമയിലെ സംഗീത വിഭാഗം ജോസിന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു പരിപാടിയെ സംഗീത സാന്ദ്രമാക്കി.


വിഭവ സമൃദ്ധമായ സദ്യയോട് കൂടിയാണ് പരിപാടി സമാപിച്ചത്. റോയീസ് കളരിക്കൽ, ജോസഫ് പനക്കൽ, സഫിയ ബിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അജിത്ത് ശബ്ദ നിയന്ത്രണം നിർവഹിച്ചു. 

    




കൂടുതല്‍വാര്‍ത്തകള്‍.